Advertisement
ആസിഫിന് അക്കാര്യം കേൾക്കുമ്പോൾ 'അയ്യോ' എന്ന തോന്നലാണ്: ആനന്ദ് മന്മഥൻ
Entertainment
ആസിഫിന് അക്കാര്യം കേൾക്കുമ്പോൾ 'അയ്യോ' എന്ന തോന്നലാണ്: ആനന്ദ് മന്മഥൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 18, 03:12 am
Friday, 18th April 2025, 8:42 am

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ആസിഫ് അലി. ഋതു എന്ന സിനിമയിലൂടെയാണ് ആസിഫ് അലി സിനിമയിലേക്ക് എത്തിയത്. അതിനുശേഷം നിരവധി വേഷങ്ങൾ ചെയ്തിട്ടുണ്ട് ആസിഫ് അലി. ആഭ്യന്തര കുറ്റവാളിയാണ് ആസിഫിൻ്റെ പുറത്തിറങ്ങാൻ പോകുന്ന ചിത്രം.

ഇപ്പോൾ ആസിഫ് അലിയെക്കുറിച്ച് സംസാരിക്കുകയാണ് നടൻ ആനന്ദ് മന്മഥൻ. ആസിഫ് അലിയുടെ മനുഷ്യത്ത്വത്തിനെപ്പറ്റി എല്ലാവരും പറയുന്നുണ്ടെന്നും ആസിഫിന് അത് കേൾക്കുമ്പോൾ അയ്യോ എന്ന് തോന്നുമെന്നും ആനന്ദ് പറയുന്നു. ആസിഫ് അത് നോർമലായിട്ട് ചെയ്യുന്ന കാര്യമാണെന്നും അപ്പോൾ അതിനെ പൊക്കിപ്പറയേണ്ട കാര്യമുണ്ടോ എന്നാണ് ആസിഫ് അലി ചോദിക്കുന്നതെന്നും ആനന്ദ് കൂട്ടിച്ചേർത്തു. റെഡ്. എഫ്. എമ്മിനോട് സംസാരിക്കുകയായിരുന്നു ആനന്ദ് മന്മഥൻ.

‘ആസിഫ് അലിയുടെ മനുഷ്വത്തത്തിനെപ്പറ്റി എല്ലാവരും പറയുന്നുണ്ട്. പുള്ളിക്കത് കേൾക്കുമ്പോൾ ‘അയ്യോ’ എന്നൊക്കെ ആകുന്നുണ്ട്. കാരണം പുള്ളി അത് നോർമലായിട്ട് ചെയ്യുന്നതാണ്. അപ്പോൾ അതിനെ ഇങ്ങനെ പൊക്കിപ്പറയേണ്ട കാര്യമുണ്ടോ എന്നാണ് ചോദിക്കുന്നത്,’ ആനന്ദ് പറയുന്നു.

മുമ്പ് ഫാൻസിനെ പരിപോഷിപ്പിക്കുന്നതിന് വേണ്ടി താനൊന്നും ചെയ്യാറില്ലെന്നും തനിക്ക് ശരിക്കും ഇത്തരം കാര്യങ്ങളിലാണ് പേടിയെന്നും ആസിഫ് അലി പറഞ്ഞിരുന്നു. തനിക്ക് ശരിക്കും ഇത്തരം കാര്യങ്ങളിലാണ് പേടിയെന്നും ആവശ്യമില്ലാത്ത കുറെ കാര്യങ്ങൾ തലയിൽവെച്ചുതരുമെന്നും ആസിഫ് അലി പറഞ്ഞു.

നവാഗതനായ സേതുനാഥ് പത്മകുമാർ കഥ, തിരക്കഥ, സംവിധാനം നിർവഹിച്ച് ആസിഫ് അലി നായകനായി എത്തുന്ന ചിത്രമാണ് ആഭ്യന്തര കുറ്റവാളി. നൈസാം സലാം പ്രൊഡക്ഷൻസിന്റെ ബാനറിൽ നൈസാം സലാമാണ് ചിത്രം നിർമിക്കുന്നത്. കോമഡി ഫാമിലി എൻ്റർടെയ്നർ ഴോണറിലാണ് ചിത്രത്തിൻ്റെ പശ്ചാത്തലം. പുതുമുഖതാരം തുളസിയാണ് ചിത്രത്തിലെ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിൽ സഹദേവൻ എന്ന കഥാപാത്രത്തെയാണ് ആസിഫ് അലി അവതരിപ്പിക്കുന്നത്.

Content Highlight: Anand Manmadhan Talking About Asif Ali