ഗിന്നസ് പക്രു നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 916 കുഞ്ഞൂട്ടന്‍. മോര്‍സെ ഡ്രാഗണ്‍ എന്റര്‍ടെയ്ന്‍മെന്റ് നിര്‍മിക്കുന്ന സിനിമയില്‍ ടിനി ടോമും രാകേഷ് സുബ്രഹ്‌മണ്യവുമാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ആര്യന്‍ വിജയ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ഒരു ഫാമിലി എന്റര്‍ടെയ്നറായിട്ടാണ് ഒരുങ്ങുന്നത്. 916 കുഞ്ഞൂട്ടനില്‍ ഗിന്നസ് പക്രുവിനും ടിനി ടോമിനും രാകേഷ് സുബ്രഹ്‌മണ്യത്തിനും ഒപ്പം ഷാജു ശ്രീധര്‍, നോബി മാര്‍ക്കോസ്, വിജയ് മേനോന്‍, കോട്ടയം രമേഷ്, നിയ വര്‍ഗീസ് എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ചിത്രത്തില്‍ ഒരു പ്രധാനവേഷത്തില്‍ നടി ഡയാന ഹമീദും അഭിനയിക്കുന്നുണ്ട്. ഇപ്പോള്‍ ഡയാനയുടെ കാസ്റ്റിങ്ങിനെ കുറിച്ച് പറയുകയാണ് നടന്‍ ടിനി ടോം. 916 കുഞ്ഞൂട്ടന്റെ ഹീറോയിന്‍ ആരാകണമെന്ന ആലോചന വന്നപ്പോള്‍ നയന്‍താരയിലാണ് തുടങ്ങിയത് എന്നാണ് അദ്ദേഹം തമാശരുപേണ പറയുന്നത്.
താന്‍ സിമ്രാന്റെ പേര് പറഞ്ഞിരുന്നുവെന്നും എന്നാല്‍ അതും ഗിന്നസ് പക്രുവിന് അത് ഇഷ്ടമായില്ലെന്നും ഒടുവില്‍ ഡയാനയുടെ പേര് പറഞ്ഞപ്പോള്‍ പക്രു ഓക്കെ പറഞ്ഞുവെന്നും ടിനി ടോം പറയുന്നു. കതാര്‍സിസ് എന്ന യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു നടന്‍.
‘ഞാനും പക്രുവും കൂടെ രാത്രി ഒരുമിച്ച് ഇരിക്കുകയായിരുന്നു. ആരെ ഹീറോയിന്‍ ആക്കാമെന്ന് ആലോചിച്ചപ്പോള്‍ നയന്‍താരയിലാണ് തുടങ്ങിയത്. നയന്‍താര വേണോയെന്ന് ചോദിച്ചപ്പോള്‍ പക്രു വേണ്ടെന്ന് പറഞ്ഞു.
ഞാന്‍ വേറെയും കുറേ പേരുകള്‍ ചോദിച്ചു. സിമ്രാന്‍ വേണോയെന്ന് ചോദിച്ചു. അതും പക്രുവിന് ഇഷ്ടമായില്ല. അവസാനം ഡയാനയുടെ പേര് പറഞ്ഞപ്പോള്‍ ഓക്കെ പറഞ്ഞു (ചിരി),’ ടിനി ടോം പറയുന്നു.
Content Highlight:Tini Tom Talks About Casting Of Dayyana Hameed In 916 Kunjoottan Movie And Guinness Pakru