Malayalam Cinema
ഇതുപോലെയുള്ള ഫ്രോഡ് പേജുകൾ ഫോളോ ചെയ്യരുത്, ഫേസ്ബുക്കിൽ പ്രചരിച്ച പോസ്റ്റിനെതിരെ വിമർശനവുമായി മംമ്ത
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Nov 06, 07:17 am
Monday, 6th November 2023, 12:47 pm

ഫേസ്ബുക്കിൽ തന്നെ കുറിച്ച് പങ്കുവച്ച പോസ്റ്റിനെതിരെ മറുപടിയുമായി നടി മംമ്ത മോഹൻദാസ്.

ഗീതു നായർ എന്ന ഫേസ് ബുക്ക്‌ ഐഡിയിൽ നിന്നാണ് ‘ ഇനി പിടിച്ചു നിൽക്കാൻ കഴിയില്ല ഞാൻ മരണത്തിന് കീഴടങ്ങുന്നു, എന്ന രീതിയിൽ നടിയെ കുറിച്ച് പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. ആളുകൾക്കിടയിൽ തെറ്റിദ്ധാരണ പരത്തുന്ന രീതിയിലുള്ള നടിയുടെ മൂന്നു ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്.

‘ഇനി പിടിച്ചു നിൽക്കാൻ കഴിയില്ല ഞാൻ മരണത്തിന് കീഴടങ്ങുന്നു,പ്രിയ നടി മംമ്ത മോഹൻദാസിന്റെ ദുരിത ജീവിതമിങ്ങനെ’ എന്ന കുറിപ്പോടെയാണ് നടിയുടെ ചിത്രം പോസ്റ്റ്‌ ചെയ്തിരിക്കുന്നത്.

ചിത്രം പ്രചരിക്കാൻ തുടങ്ങിയതോടെ മറുപടിയുമായി നടി മംമ്ത മോഹൻദാസ് പോസ്റ്റിന് താഴെ കമന്റ്‌ രേഖപ്പെടുത്തുകയായിരുന്നു.

‘ശരി, നിങ്ങൾ ആരാണ്? എന്തിനെ കുറിച്ചാണ് നിങ്ങൾ പറയുന്നത്? നിങ്ങളുടെ പേജ് ആളുകളുടെ ശ്രദ്ധ നേടാൻ എന്ത് വേണമെങ്കിലും പറയുമെന്നാണ് ഞാൻ കരുതുന്നത്,’ എന്നാണ് മംമ്ത കമന്റ്‌ ചെയ്തത്. നിരവധി പേരാണ് നടിയുടെ മറുപടിക്ക് സപ്പോർട്ടുമായി എത്തിയിട്ടുള്ളത്.

പോസ്റ്റ്‌ വിവാദമായതോടെ ഗീതു നായർ എന്ന ഫേസ് ബുക്ക്‌ ഐഡിയിൽ നിന്ന് പോസ്റ്റ്‌ പിൻവലിക്കപെട്ടിട്ടുണ്ട്.

അതോടൊപ്പം ഇത്തരത്തിലുള്ള ഫ്രോഡ് പേജുകൾ ഒരിക്കലും ഫോളോ ചെയ്യാൻ പാടില്ലായെന്നും അത് ആളുകളെ തെറ്റിദ്ധരിപ്പിക്കുമെന്നും മംമ്ത കൂട്ടിച്ചേർത്തു.

ഇത്‌ ആദ്യമായല്ല താരങ്ങളുടെ പേരിൽ വ്യാജ വാർത്തകൾ സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്നത്. പലപ്പോഴും താരങ്ങൾ നേരിട്ടെത്തി മറുപടി പറയാറില്ല. എന്നാൽ വിഷയത്തിൽ മംമ്ത തന്നെ നേരിട്ട് ഇടപെട്ടതാണ് കയ്യടി നേടുന്നത്.

Content Highlight: Mamtha Mohandas Talk About A Fraud Pages In Social Media