Advertisement
Entertainment
തോക്ക് ചൂണ്ടി മമ്മൂക്ക, അഭിനയം കണ്ട് പേടിച്ച് ക്യാമറാമാന്‍; വൈറലായി കണ്ണൂര്‍ സ്‌ക്വാഡ് മേക്കിങ് വീഡിയോ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Mar 04, 03:36 pm
Monday, 4th March 2024, 9:06 pm

കഴിഞ്ഞ വർഷം മലയാളത്തിൽ ഇറങ്ങി വമ്പൻ വിജയമായ ചിത്രമായിരുന്നു കണ്ണൂർ സ്‌ക്വാഡ്.

ഒരു കേസ് അന്വേഷണത്തിന്റെ ഭാഗമായി നാൽവർ പൊലീസ് സംഘം ഇന്ത്യ മൊത്തം നടത്തുന്ന യാത്രയുടെ കഥ പറഞ്ഞ ചിത്രം സംവിധാനം ചെയ്തത് നവാഗതനായ റോബി വർഗീസ് രാജ് ആയിരുന്നു. നടൻ റോണി ഡേവിഡും റോബിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. ബോക്സ്‌ ഓഫീസിൽ വമ്പൻ ചലനം ഉണ്ടാക്കാൻ കണ്ണൂർ സ്‌ക്വാഡിന് കഴിഞ്ഞിരുന്നു.

വാണിജ്യപരമായ വിജയത്തിനോടൊപ്പം ഏറെ നിരൂപക പ്രശംസയും നേടിയ ചിത്രത്തിൽ ജോർജ് മാർട്ടിൻ എന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തിയത്. അസീസ് നെടുമങ്ങാട്, റോണി ഡേവിഡ്, ശബരീഷ് വർമ എന്നിവരായിരുന്നു മറ്റ് പ്രധാന താരങ്ങൾ.

സൂപ്പർ ഹിറ്റ്‌ ചിത്രത്തിന്റെ മേക്കിങ് വീഡിയോ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. മമ്മൂട്ടി കമ്പനിയാണ് വീഡിയോ പുറത്ത് വിട്ടത്. ചിത്രം നിർമിച്ചത് മമ്മൂട്ടി കമ്പനിയായിരുന്നു.

പ്രേക്ഷകരെ പിടിച്ചിരുത്തിയ ഒരുപാട് സീനുകൾ നിറഞ്ഞ ചിത്രമായിരുന്നു കണ്ണൂർ സ്‌ക്വാഡ്. ഓരോ സീനുകളും എടുത്തതിന്റെ കഷ്ടപ്പാടുകൾ മേക്കിങ് വീഡിയോ കണ്ടാൽ മനസിലാവും.

 

ഷൂട്ടിനിടയിൽ തമാശ പറയുന്ന മമ്മൂട്ടിയെ വീഡിയോയിൽ കാണാം. ചില ഡയലോഗുകൾ റീ ടേക്ക് എടുക്കുന്നതും ഷൂട്ടിനിടയിലെ ചില അപകടങ്ങളുമെല്ലാം മേക്കിങ് വീഡിയോയിൽ അണിയറ പ്രവർത്തകർ ഉൾപ്പെടുത്തിയിട്ടുണ്ട്. മമ്മൂട്ടിയുടെ അഭിനയം കണ്ട് അത്ഭുതപ്പെടുന്ന ക്യാമറമാനോട് ചിരിച്ചുകൊണ്ട്, ഇത് നടിപ്പ് താ എന്ന് പറയുന്ന മമ്മൂട്ടിയാണ് വീഡിയോയിലെ പ്രധാന ഹൈലൈറ്റ്.

തിയേറ്ററിലെ പോലെ ഒ. ടി. ടിയിലും വലിയ സ്വീകാര്യത നേടാൻ കണ്ണൂർ സ്‌ക്വാഡിന് കഴിഞ്ഞിരുന്നു. പിന്നാലെ അന്യഭാഷകളിൽ നിന്നടക്കം സിനിമയ്ക്ക് പ്രശംസകൾ വന്നിരിന്നു. ആഗോള ബിസിനസിലൂടെ 100 കോടി കടന്ന ചിത്രമായിരുന്നു കണ്ണൂർ സ്‌ക്വാഡ്.

Content Highlight: Making Video Of Kannur Squad  Released