Kerala News
മാഡ് മോട്ടോ ഗ്വില്‍ഡ് ഉടമയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Nov 11, 07:18 am
Thursday, 11th November 2021, 12:48 pm

മലപ്പുറം: പൊന്നാനി പുതിയിരുത്തിയിലെ മാഡ് മോട്ടോ ഗ്വില്‍ഡ് ഉടമയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.

അണ്ടത്തോട് സ്വദേശി അനസിനെയാണ് വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയുടെ കാരണം എന്താണെന്നത് വ്യക്തമല്ല. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

കൊവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനിടെയായിരുന്നു വ്‌ളോഗര്‍ ആയ മല്ലു ട്രാവലര്‍ കട ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടനത്തിന് ആളുകള്‍ തടിച്ചുകൂടിയത് സംഘര്‍ഷത്തിനും വിവാദങ്ങള്‍ക്കും ഇടയാക്കിയിരുന്നു.

സംഭവത്തില്‍ ഉടമ അടക്കമുള്ളവര്‍ക്കെതിരെ പൊലീസ് കേസെടുക്കുകയും പതിനഞ്ചോളം പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

 

Content Highlights: Mad Moto Guild owner found hanged