Advertisement
COVID-19
ലോക സൗഖ്യത്തിനായി ഗാനം ആലപിച്ച് ചിത്രയും സൂജാതയുമടക്കമുള്ള ഗായകര്‍; വീഡിയോ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2020 Apr 07, 10:01 am
Tuesday, 7th April 2020, 3:31 pm

കൊവിഡ് ഭീക്ഷണിയിലാണ് ലോകം മുഴുവന്‍. എന്നാല്‍ ഈ ആശങ്കയില്‍ പ്രതീക്ഷയുടെ നാളവുമായി എത്തുകയാണ് മലയാളത്തിന്റെ പ്രിയ ഗായകര്‍. ‘ലോകം മുഴുവന്‍ സുഖം പകരാനായി സ്നേഹ ദീപമേ മിഴി തുറക്കു…’ എന്ന ഗാനത്തിന്റെ വരികള്‍ വിവിധ ഗായകര്‍ ആലപിച്ച വീഡിയോ ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്.

ഗായികമാരായ ചിത്ര, സുജാത തുടങ്ങി ഇരുപതോളം ഗായകരാണ് ഗാനം ആലപിച്ചിരിക്കുന്നത്. ചിത്രയാണ് ഗാനം ആലപിച്ച് തുടങ്ങുന്നത്. ലോകത്തില്‍ ശാന്തിയും സമാധാനവും നിലനില്‍ക്കാനും കോവിഡ് 19 എന്ന ഈ വൈറസ് ലോകത്തുനിന്ന് പാടെ തുടച്ചുമാറ്റാന്‍ ദൈവത്തോടുള്ള പ്രാര്‍ത്ഥനയായിട്ടുമാണ് ഈ ഗാനം സമര്‍പ്പിക്കുന്നത് എന്ന് ചിത്ര പറഞ്ഞു.

കാവാലം ശ്രീകുമാര്‍, ശരത്, ശ്രീറാം, ശ്വേത, വിധു പ്രതാപ്, റിമി, അഫ്സല്‍, ജ്യോത്സ്ന, ദേവാനന്ദ്, രഞ്ജിനി, രാജലക്ഷ്മി, സച്ചിന്‍ വാര്യര്‍ തുടങ്ങി നിരവധി ഗായകരാണ് ഗാനം ആലപിക്കുന്നത്.

നേരത്തെ ഇന്ത്യന്‍ സിനിമയിലെ വിവിധ താരങ്ങള്‍ അഭിനയിച്ച ഫാമില എന്ന ഷോര്‍ട്ട് ഫിലിം പുറത്ത് വിട്ടിരുന്നു. അമിതാബ് ബച്ചന്‍, മോഹന്‍ലാല്‍, മമ്മൂട്ടി, രജനീകാന്ത്, ചിരംഞ്ജീവി, പ്രിയങ്ക ചോപ്ര, ആലിയ ഭട്ട് തുടങ്ങി നിരവധി താരങ്ങളാണ് വീഡിയോയില്‍ അഭിനയിച്ചത്.