Sports News
ചരിത്രത്തിലെ ഏറ്റവും മികച്ച ടീമാണ് അവര്‍: ലയണല്‍ മെസി
സ്പോര്‍ട്സ് ഡെസ്‌ക്
2024 Sep 14, 09:47 am
Saturday, 14th September 2024, 3:17 pm

അടുത്തിടെ അവസാനിച്ച കോപ്പ അമേരിക്കയില്‍ അര്‍ജന്റീനയായിരുന്നു കിരീടം സ്വന്തമാക്കിയത്. ഫൈനലില്‍ കൊളംബിയയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയായിരുന്നു അര്‍ജന്റീന കിരീടം ചൂടിയത്. എന്നാല്‍ അര്‍ജന്റീനയുടെ സൂപ്പര്‍ താരം ലയണല്‍ മെസിക്ക് ആദ്യ പകുതയില്‍ കാലിനേറ്റ ഗുരുതരമായ പരിക്ക് കാരണം പുറത്താകേണ്ടി വന്നിരുന്നു. നിലവില്‍ മെസി തിരിച്ചുവരവിന്റെ പാതയിലാണ്.

നിലവില്‍ മെസി മേജര്‍ ലീഗ് സോക്കര്‍ ക്ലബ്ബായ ഇന്റര്‍ മയാമിക്ക് വേണ്ടിയാണ് കളിക്കുന്നത്. ബാഴ്‌സലോണയില്‍ നിന്നാണ് താരം കൂടുമാറിയത്. ഇപ്പോള്‍ മെസി തന്റെ ഇഷ്ടപ്പെട്ട ക്ലബ്ബിനെക്കുറിച്ച് സംസാരിക്കുകയാണ്. ബാഴ്‌സലോണയെക്കുറിച്ചാണ് മെസി സംസാരിച്ചത്. ചരിത്രത്തിലെ മികച്ച ടീമാണ് ബാഴ്‌സലോണ എന്നാണ് താരം പറഞ്ഞത്.

‘മുമ്പ് കണ്ടതില്‍ വെച്ച് എല്ലാത്തില്‍ നിന്നും വ്യത്യസ്ഥമായിരുന്നു ആ ടീം. ഞാന്‍ ഇതുപോലൊരു ടീം കണ്ടിട്ടില്ല. എന്നെ സംബന്ധിച്ചിടത്തോളം ഇത് ചരിത്രത്തിലെ ഏറ്റവും മികച്ച ടീമാണ്. ബാഴ്‌സലോണ ചരിത്രത്തിലെ ഏറ്റവും മികച്ച ടീമാണെന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ കോപ്പ അമേരിക്കയും ലോകകപ്പും നേടിയ അര്‍ജന്റീന ടീം അടുത്താണ്, അത് ഒരു വലിയ നേട്ടമാണ്,’ മെസ്സി പറഞ്ഞു (ബൊലാവിപ്പ് വഴി).

17 സീസണില്‍ മെസി ബാഴ്‌സലോണയുടെ ജേഴ്‌സി അണിഞ്ഞിട്ടുണ്ട്. 778 മത്സരങ്ങലില്‍ നിന്ന് ക്ലബ്ബിന് വേണ്ടി 672 ഗോളുകളും മെസി നേടിയിട്ടുണ്ട്. 2024 കോപ്പ അമേരിക്കയിലെ അഞ്ച് മത്സരത്തില്‍ നിന്ന് മെസിക്ക് ഒരു ഗോള്‍ മാത്രമായിരുന്നു നേടാന്‍ സാധിച്ചത്. 2023

വ്യത്യസ്ത ലീഗുകളില്‍ വ്യത്യസ്ത ടീമുകള്‍ക്കായി 904 മത്സരങ്ങളില്‍ നിന്നും 735 ഗോളുകളാണ് മെസി നേടിയിട്ടുള്ളത്.

 

Content Highlight: Lionel Messi Talking About Barcelona