Advertisement
Kerala News
വി.എസിന്റെ ചിത്രങ്ങള്‍ പ്രചാരണത്തിനായി ഉപയോഗിക്കുന്നു; ആര്‍.എം.പിയ്‌ക്കെതിരെ പരാതിയുമായി എല്‍.ഡി.എഫ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Apr 05, 05:54 am
Monday, 5th April 2021, 11:24 am

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ ബാക്കിനില്‍ക്കെ ആര്‍.എം.പിയ്‌ക്കെതിരെ പരാതിയുമായി എല്‍.ഡി.എഫ് രംഗത്തെത്തതി. മുന്‍മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ ചിത്രങ്ങള്‍ ഉപയോഗിക്കുന്നുവെന്നാരോപിച്ചാണ് പരാതി.

വി.എസ് അച്യുതാനന്ദന്‍, കെ.കെ രമയെ സന്ദര്‍ശിക്കുന്ന ചിത്രങ്ങള്‍ പ്രചാരണത്തിനിടെ വ്യാപകമായി ഉപയോഗിക്കുന്നുവെന്ന് എല്‍.ഡി.എഫ് നേതൃത്വം പറഞ്ഞു. ഇത് സംഘര്‍ഷങ്ങള്‍ക്ക് വഴിവെയ്ക്കുമെന്നും നേതൃത്വം അറിയിച്ചു.

പരാതിയെത്തുടര്‍ന്ന് എല്‍.ഡി.എഫ് ഉന്നയിച്ച ആരോപണങ്ങള്‍ പരിശോധിക്കാന്‍ റിട്ടേണിംഗ് ഓഫീസര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

നിലവില്‍ വടകരയില്‍ നിന്നുള്ള ആര്‍.എം.പി സ്ഥാനാര്‍ത്ഥിയാണ് കെ.കെ രമ. യു.ഡി.എഫ് പിന്തുണയോടുകൂടിയാണ് രമ വടകരയില്‍ മത്സരിക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights: LDF Files Complaints Aganist Rmp For Using VS Achudanadhan’s Photos