Advertisement
Kerala
ലോ അക്കാദമിയുടെ പ്രധാന കവാടം പൊളിക്കാന്‍ റവന്യൂ വകുപ്പിന്റെ നോട്ടീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2017 Feb 10, 06:06 pm
Friday, 10th February 2017, 11:36 pm

തിരുവനന്തപുരം: ലോ അക്കാദമി കോളേജിന്റെ പ്രധാന കവാടം പൊളിക്കാന്‍ അക്കാദമി അധികൃതര്‍ക്ക് റവന്യൂ വകുപ്പിന്റെ നോട്ടീസ്. പുറമ്പോക്ക് ഭൂമിയിലാണ് അക്കാദമിയുടെ പ്രധാന കവാടമെന്ന റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എച്ച് കുര്യന്റെ റിപ്പോര്‍ട്ടിലെ പ്രധാന നിര്‍ദ്ദേശം അനുസരിച്ചാണ് നടപടി.

ജലവകുപ്പ് അതോറിറ്റിയുടെ ഭൂമിയിലുള്ള അക്കാദമിയുടെ പ്രധാന കവാടം പൊളിച്ച് നീക്കാനാണ് റവന്യൂ വകുപ്പ് സെക്രട്ടറി നോട്ടീസ് നല്‍കിയിരിക്കുന്നത്. നോട്ടീസ് കൈപ്പറ്റി 24 മണിക്കൂറിന് അകം തന്നെ പൊളിച്ച് നീക്കണം എന്നാണ് ഉത്തരവ്.

വ്യവസ്ഥ ലംഘിച്ച് പ്രവര്‍ത്തിക്കുന്ന കാന്റീനും സഹകരണ ബാങ്കുമുള്ള കെട്ടിടം ഏറ്റെടുക്കാന്‍ നേരത്തെ തന്നെ ഉത്തരവ് ഇറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നിര്‍ദ്ദേശം.