പെണ്‍ ശരീരത്തെ ഭയക്കുന്നതെന്തിന്? പെണ്‍ശരീരത്തെ കുറിച്ചുള്ള മിഥ്യകളെ പൊളിച്ചുകാട്ടി അമേരിക്കന്‍ ഫോട്ടോഗ്രാഫര്‍
Discourse
പെണ്‍ ശരീരത്തെ ഭയക്കുന്നതെന്തിന്? പെണ്‍ശരീരത്തെ കുറിച്ചുള്ള മിഥ്യകളെ പൊളിച്ചുകാട്ടി അമേരിക്കന്‍ ഫോട്ടോഗ്രാഫര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 11th January 2016, 4:12 pm

“ഈ ഫോട്ടോ ഇന്‍സ്റ്റഗ്രാമിന്റെ നിയമങ്ങള്‍ ലംഘിക്കുന്നില്ല. ഇന്‍സ്റ്റഗ്രാം നിയമങ്ങള്‍ അനുവദിക്കാത്ത തരത്തില്‍ ലൈംഗിക വേഴ്ചയോ, ലൈംഗിക അവയവങ്ങളോ, പൂര്‍ണമായും നഗ്‌നമായ നിതംബങ്ങളോ കാണിക്കുന്നതല്ല. ബിക്കിനി ധരിച്ച പെണ്‍കുട്ടികളുടെ ലക്ഷക്കണക്കിനു ഫോട്ടോകളുണ്ട് ഇന്‍സ്റ്റഗ്രാമില്‍. സാധാരണ രീതിയില്‍ ബിക്കിനിയുള്ള ഒരു യുവതിയുടെ ശരീരം അശ്ലീലമാണ്, അസാധാരണമാണ്, അംഗീകരിക്കാന്‍ കഴിയാത്തതാണ് എന്നാണ് ഈ ഫോട്ടോ സെന്‍സര്‍ഷിപ്പില്‍ നിന്നും മനസിലാവുന്നത്. ഡീസെന്റാവണമെങ്കില്‍ അംഗീകാരയോഗ്യമാകണമെങ്കില്‍ നമ്മള്‍ ഷേവുചെയ്യണമെന്നു പറയും പോലെയാണിത്. ഈ ഫോട്ടോ മോശമായി തോന്നുന്നെങ്കില്‍ എന്നെ അണ്‍ഫോളോ ചെയ്യൂ. “


women-body-instegram-photos

blank

| ഒപ്പിനിയന്‍ : ഷഹാനാ യാസ്മിന്‍ |

blank
അമേരിക്കയിലെ സീറ്റില്‍ നഗരത്തില്‍ നിന്നുള്ള ആഷ്‌ലി ആര്‍മിറ്റാഗിന് കുട്ടിക്കാലത്ത് ചിത്രങ്ങള്‍ വരച്ചുകൂട്ടുന്നതിനോടായിരുന്നു താല്‍പര്യം. എന്നാല്‍ തനിക്ക് ഫോട്ടോഗ്രാഫിയോടുള്ള താല്‍പര്യം പിന്നീട് അവര്‍ തിരിച്ചറിഞ്ഞു.

നമുക്കു ചുറ്റുമുള്ള മാധ്യമങ്ങളിലൂടെ മൃദുവായ രോമരഹിതമായ സ്ത്രീ ശരിരങ്ങള്‍ “പെര്‍ഫെക്ട്” എന്ന തരത്തില്‍ പ്രചരിപ്പിക്കപ്പെടുമ്പോള്‍ തന്റെ അടുത്ത സുഹൃത്തുക്കളുടെ ചിത്രങ്ങളിലൂടെ യഥാര്‍ത്ഥ സ്ത്രീ ശരീരം കാട്ടിക്കൊടുക്കണമെന്ന ആഗ്രഹം ആഷ്‌ലിക്കുണ്ടായി.

A photo posted by Ashley Armitage (@ladyist) on


ആഷ്‌ലിയെടുത്ത അത്തരം ചിത്രങ്ങള്‍ അവര്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റു ചെയ്യുകയും ചെയ്തു. ആഷ്‌ലിയുടെ ചിത്രങ്ങളില്‍ പലതും പതിവ് ഇന്‍സ്റ്റഗ്രാം ഫോട്ടോകളാണെന്ന് തോന്നുമെങ്കിലും സൂക്ഷിച്ചുനോക്കിയാല്‍ ആ പെണ്‍ചിത്രങ്ങള്‍ അല്പം വ്യത്യസ്തമാണെന്നു മനസിലാക്കാം. അവര്‍ സാധാരണയായി ഉപയോഗിക്കുന്ന ബിക്കിനി ലൈന്‍, അടിവസ്ത്രത്തിനു പുറത്തേക്കും വ്യാപിച്ചുകിടക്കുന്ന രോമങ്ങള്‍, ജി സ്ട്രിങ്‌സിനു പകരം അവര്‍ സ്ഥിരമായി ഉപയോഗിക്കുന്ന പാന്റീസ്, ആര്‍ത്തവ രക്തക്കറ എന്നിവയെല്ലാം ആഷ്‌ലിയുടെ ചിത്രങ്ങള്‍ തുറന്നുകാട്ടുന്നു. യഥാര്‍ത്ഥത്തില്‍ സ്ത്രീകള്‍ മാധ്യമങ്ങളിലൂടെ തുറന്നുകാട്ടുന്നതെല്ലാം മറച്ചുവെച്ചുകൊണ്ടുള്ളവ തന്നെയാണ്. ആഷ്‌ലി പോസ്റ്റു ചെയ്ത മിക്ക ഫോട്ടോകളും അവരുടെ ഫോളോവേഴ്‌സ് ലൈക്ക് ചെയ്തി്ടുണ്ടെങ്കിലും ഒരു പ്രത്യേക ഫോട്ടോ ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു.


“ഇത്തരം ചിത്രങ്ങള്‍ കാണുന്നത് ആദ്യം ഞെട്ടലുണ്ടാക്കും. കാരണം നമ്മള്‍ മാധ്യമങ്ങളിലൂടെ പതിവായി കാണുന്ന പെണ്‍ചിത്രങ്ങള്‍ എഡിറ്റിങ്ങിലൂടെ പൂര്‍ണത നല്‍കിയവയാണ്. അതുകൊണ്ടുതന്നെയാണ് ഈ ചിത്രങ്ങള്‍ പ്രാധാന്യമര്‍ഹിക്കുന്നത്, കാരണം അവ കാണിക്കുന്നത് നമ്മള്‍ ഇതുവരെ കണ്ടതില്‍ നിന്നും വ്യത്യസ്തമായി യഥാര്‍ത്ഥ സ്ത്രീ ശരീരമാണ്.”


 

ഇതിന്റെ ഫലമായി ഈ ഫോട്ടോ ഇന്‍സ്റ്റഗ്രാമില്‍ നിന്നും നീക്കം ചെയ്തു. പുതിയൊരു കാപ്ഷനോടുകൂടി അവര്‍ ഈ ഫോട്ടോ വീണ്ടും പോസ്റ്റു ചെയ്തു. സ്ത്രീ ശരീരത്തില്‍ രോമങ്ങളുണ്ട്. എല്ലാസമയത്തും സ്ത്രീകള്‍ക്ക് ഷേവ് ചെയ്ത് നടക്കാന്‍ പറ്റിയെന്നുവരില്ല. സ്ത്രീ ശരീരത്തില്‍ രോമങ്ങളും വളരുന്നുണ്ട് എന്ന യാഥാര്‍ത്ഥ്യം നമ്മുടെ ചിന്തയില്‍ പോലും വരാതെയാക്കിയതും മാധ്യമങ്ങളാണ് എന്നാണ് ആഷ്‌ലി പറഞ്ഞത്.

“ഈ ഫോട്ടോ ഇന്‍സ്റ്റഗ്രാമിന്റെ നിയമങ്ങള്‍ ലംഘിക്കുന്നില്ല. ഇന്‍സ്റ്റഗ്രാം നിയമങ്ങള്‍ അനുവദിക്കാത്ത തരത്തില്‍ ലൈംഗിക വേഴ്ചയോ, ലൈംഗിക അവയവങ്ങളോ, പൂര്‍ണമായും നഗ്‌നമായ നിതംബങ്ങളോ കാണിക്കുന്നതല്ല. ബിക്കിനി ധരിച്ച പെണ്‍കുട്ടികളുടെ ലക്ഷക്കണക്കിനു ഫോട്ടോകളുണ്ട് ഇന്‍സ്റ്റഗ്രാമില്‍. സാധാരണ രീതിയില്‍ ബിക്കിനിയുള്ള ഒരു യുവതിയുടെ ശരീരം അശ്ലീലമാണ്, അസാധാരണമാണ്, അംഗീകരിക്കാന്‍ കഴിയാത്തതാണ് എന്നാണ് ഈ ഫോട്ടോ സെന്‍സര്‍ഷിപ്പില്‍ നിന്നും മനസിലാവുന്നത്. ഡീസെന്റാവണമെങ്കില്‍ അംഗീകാരയോഗ്യമാകണമെങ്കില്‍ നമ്മള്‍ ഷേവുചെയ്യണമെന്നു പറയും പോലെയാണിത്. ഈ ഫോട്ടോ മോശമായി തോന്നുന്നെങ്കില്‍ എന്നെ അണ്‍ഫോളോ ചെയ്യൂ. ” എന്ന കുറിപ്പോടെയാണ് അവര്‍ വീണ്ടും ആ ഫോട്ടോ പോസ്റ്റു ചെയ്തത്.

ആഷ്‌ലി ഇനി ഇത്തരത്തിലുള്ള ഫോട്ടോ ഷെയര്‍ ചെയ്യരുത് എന്നതാണ് ഇത്തരമൊരു വിമര്‍ശനത്തിന്റെ ലക്ഷ്യമെങ്കില്‍ അതൊരിക്കലും നടക്കില്ല. പകരം യഥാര്‍ത്ഥ സ്ത്രീ ശരീരത്തോടുള്ള വിദ്വേഷം ആഷ്‌ലിക്ക് ഇതിലൂടെ കൂടുതല്‍ ബോധ്യമാകുകയാണ് ചെയ്തത്. ഇന്‍സ്റ്റഗ്രാം ഫോട്ടോയില്‍ ഒരാള്‍ കമന്റ് ചെയ്തത് ഇങ്ങനെയാരുന്നു; “ഞാന്‍ സമ്മതിക്കുന്നു, ആദ്യം ഞാന്‍ കരുതിയത് നിങ്ങളുടെ ഫോട്ടോ മോശമാണെന്നാണ്. പക്ഷെ കൂടുതല്‍ പരിശോധിച്ചപ്പോള്‍ ഞാനതിനെ വളരെയധികം മനസിലാക്കുകയും സാധാരണപോലെ മനോഹരമായി കാണുകയും ചെയ്തു.”


നമ്മളെപ്പോഴും ചിത്രീകരിക്കപ്പെടുന്നവരാണ്; ചിത്രീകരിക്കുന്നവരല്ല. നമ്മളെന്താണോ അതിനെ തിരികെ കൊണ്ടുവരാനാണ് ഞാന്‍ ശ്രമിക്കുന്നത്. ആണ്‍ കരങ്ങളിലൂടെ നിര്‍വ്വചിക്കപ്പെടുന്ന ഒരു പെണ്‍ ശരീരം എന്താണ് എണര്‍ത്ഥമാക്കുന്നത് എന്ന് ഇത് കണ്ടെത്തുന്നു…”


 

A photo posted by Ashley Armitage (@ladyist) on


 

Peeing on the shore! A photo posted by Ashley Armitage (@ladyist) on


 

A photo posted by Ashley Armitage (@ladyist) on


 

Stripes ? A photo posted by Ashley Armitage (@ladyist) on


 

A set by @reuelklara is up on @girlfriendsgallery ✨ A photo posted by Ashley Armitage (@ladyist) on


 

That time ??? A photo posted by Ashley Armitage (@ladyist) on


 


 

A photo posted by Ashley Armitage (@ladyist) on

“ഇത്തരം ചിത്രങ്ങള്‍ കാണുന്നത് ആദ്യം ഞെട്ടലുണ്ടാക്കും. കാരണം നമ്മള്‍ മാധ്യമങ്ങളിലൂടെ പതിവായി കാണുന്ന പെണ്‍ചിത്രങ്ങള്‍ എഡിറ്റിങ്ങിലൂടെ പൂര്‍ണത നല്‍കിയവയാണ്. അതുകൊണ്ടുതന്നെയാണ് ഈ ചിത്രങ്ങള്‍ പ്രാധാന്യമര്‍ഹിക്കുന്നത്, കാരണം അവ കാണിക്കുന്നത് നമ്മള്‍ ഇതുവരെ കണ്ടതില്‍ നിന്നും വ്യത്യസ്തമായി യഥാര്‍ത്ഥ സ്ത്രീ ശരീരമാണ്.” ആഷ്‌ലി പറയുന്നു.

ഇത്തരമൊരു ഉദ്യമത്തിനു തയ്യാറായതെന്തെന്നു ചോദിച്ചാല്‍ ആഷ്‌ലി നല്‍കുന്ന വിശദീകരണം ഇതാണ് “ചരിത്രപരമായി ഈ ചിത്രങ്ങളെ നിയന്ത്രിക്കുന്നത് പുരുഷനാണ് എന്നതിനാലാണ് ഞാന്‍ ഇത്തരമൊരു ചിത്രങ്ങള്‍ രൂപപ്പെടുത്തിയത്. നമ്മളെപ്പോഴും ചിത്രീകരിക്കപ്പെടുന്നവരാണ്; ചിത്രീകരിക്കുന്നവരല്ല. നമ്മളെന്താണോ അതിനെ തിരികെ കൊണ്ടുവരാനാണ് ഞാന്‍ ശ്രമിക്കുന്നത്. ആണ്‍ കരങ്ങളിലൂടെ നിര്‍വ്വചിക്കപ്പെടുന്ന ഒരു പെണ്‍ ശരീരം എന്താണ് എണര്‍ത്ഥമാക്കുന്നത് എന്ന് ഇത് കണ്ടെത്തുന്നു…”

കടപ്പാട്:വേഗാബോംബ്‌