കുഞ്ചാക്കോ ബോബനും മിയയും ഒന്നിച്ച് അഭിനയിച്ച ചിത്രമാണ് വിശുദ്ധന്‍. 2013 ല്‍ പുറത്തിറങ്ങിയ ചിത്രം വൈശാഖാണ് സംവിധാനം ചെയ്തത്. പള്ളിയിലച്ഛന്റെയും കന്യാസ്ത്രീയുടെയും പ്രണയം ചിത്രത്തിന്റെ പ്രധാന പ്ലോട്ടായിരുന്നു.
ആ സിനിമ വളരെ ധീരമായ ശ്രമമാണെന്ന് പറയുകയാണ് കുഞ്ചാക്കോ ബോബന്‍. ഇത്തരമൊരു സിനിമ ചെയ്യാന്‍ കാണിച്ച ധീരമായ ശ്രമം എടുത്ത് പറയേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.
”ആ സിനിമ തന്നെ വളരെ ധീരമായൊരു ശ്രമമായിരുന്നു. അച്ചനും കന്യാസ്ത്രീയും തമ്മിലുള്ള കഥ വെച്ച് സിനിമ ചെയ്തത് ധീരമായ ശ്രമമെന്ന് തന്നെ വിശേഷിപ്പിക്കണം. ഞാന്‍ അതുവരെ അത്ര ഇന്റിമേറ്റായൊരു രംഗം ചെയ്തിട്ടില്ലായിരുന്നു.
ആദ്യമായിട്ട് ആ സിനിമയിലാണ് ചെയ്യുന്നത്. പെട്ടെന്ന് പറയുമ്പോള്‍ ആ പുതുമയും ചിത്രത്തിലെ ഇന്റിമേറ്റ് ഗാനത്തിനുണ്ട്. സിനിമയിലെ പാട്ട് ചിത്രീകരിക്കുമ്പോള്‍ ഞാന്‍ മിയയുടെ ദേഹത്തേക്ക് എന്റെ മുഴുവന്‍ ബോഡി വെയ്റ്റും കൊടുത്ത് വീഴാതിരിക്കാന്‍ എന്നെ അപ്പുറത്തും ഇപ്പുറത്തും താങ്ങിപ്പിടിച്ചിട്ടുണ്ടായിരുന്നു,” കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.
ലാല്‍, ഹരീഷ് പേരടി, സുരാജ് വെഞ്ഞാറമൂട്, കൃഷ്ണ കുമാര്‍, ഷാലിന്‍ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. വൈശാഖ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും നിര്‍വഹിച്ചത്.
CONTENT HIGHLIGHT: KUNCHAKKO BOBAN ABOUT VISHUDHAN MOVIE