ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ മുംബൈ ഇന്ത്യന്‍സ് വിജയം സ്വന്തമാക്കിയിരുന്നു. മുംബൈയുടെ തട്ടകമായ വാംഖഡെ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നാല് വിക്കറ്റിന്റെ വിജയമാണ് ഹോം ടീം നേടിയത്. ഇതോടെ സീസണിലെ മൂന്നാം വിജയവും ഹര്‍ദിക്കിനും സംഘത്തിനും സ്വന്തമാക്കാന്‍ സാധിച്ചു.
മത്സരത്തില്‍ ടോസ് നഷ്ട്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്‌സ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സെടുത്തിരുന്നു. മറുപടി ബാറ്റിങ്ങില്‍ മുംബൈ 11 പന്ത് ബാക്കി നില്‍ക്കവെ വിജയലക്ഷ്യം മറികടക്കുകയായിരുന്നു.
𝐖𝐢𝐥𝐥 for the 𝐖𝐢𝐧 💪
A complete all-round performance from Will Jacks earns him a well deserved Player of the Match award 🫡
Scorecard ▶ https://t.co/8baZ67Y5A2#TATAIPL | #MIvSRH | @mipaltan pic.twitter.com/s10ej494Rv
— IndianPremierLeague (@IPL) April 17, 2025
മത്സരത്തില്‍ ഓള്‍ റൗണ്ട് പ്രകടനവുമായി തിളങ്ങിയ ഇംഗ്ലണ്ട് താരം വില്‍ ജാക്‌സിന്റെ കരുത്തിലാണ് മുംബൈ വിജയം നേടിയെടുത്തത്. മത്സരത്തില്‍ 26 പന്തില്‍ 36 റണ്‍സും മൂന്ന് ഓവറില്‍ 14 റണ്‍സ് മാത്രം വിട്ടുകൊടുത്ത് രണ്ട് വിക്കറ്റുകളും ജാക്‌സ് നേടിയിരുന്നു.
ഇപ്പോള്‍ വില്‍ ജാക്‌സിന്റെ പ്രകടനത്തെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്. വില്‍ നിര്‍ണായക വിക്കറ്റുകളാണ് വീഴ്ത്തിയതെന്നും ചെന്നൈ സൂപ്പര്‍ താരം അശ്വിന് പോലും ഇത്രയും മികച്ച സ്പിന്‍ ബൗളിങ് ഇല്ലെന്നും കൈഫ് പറഞ്ഞു.
മാത്രമല്ല വരാനിരിക്കുന്ന മത്സരങ്ങളില്‍ വില്‍ മികച്ച പ്രകടനം നടത്തുമെന്നും ചെന്നൈക്ക് എതിരെയുള്ള അടുത്ത മത്സരത്തില്‍ രചിന്‍ രവീന്ദ്രയ്ക്ക് നേരെ ജാക്‌സിനെ ഉപയോഗിക്കുമെന്നും കൈഫ് പറഞ്ഞു. കൂടാതെ ഇടംകയ്യന്‍ ബാറ്റര്‍മാര്‍ക്ക് നേരെ വില്‍ ജാക്‌സിനെ ഉപയോഗിക്കുന്നത് ഫലമുണ്ടാക്കുമെന്നും കൈഫ് പറഞ്ഞു.
‘അവന്‍ രണ്ട് നിര്‍ണായക വിക്കറ്റുകള്‍ വീഴ്ത്തി. പന്ത് നന്നായി സ്പിന്‍ ചെയ്തു, ആര്‍. അശ്വിന് പോലും അത്രയും സ്പിന്‍ ചെയ്യാന്‍ കഴിയില്ല. ഇഷാന്‍ കിഷന് ബോള്‍ മനസിലാക്കാന്‍ പോലും കഴിഞ്ഞില്ല, അവന്‍ പുറത്തായി. ട്രാവിസ് ഹെഡിനേയും വില്‍ പറഞ്ഞയച്ചു.
വരാനിരിക്കുന്ന മത്സരങ്ങളില്‍ വില്‍ ജാക്‌സ് ഒരു പ്രധാന പങ്ക് വഹിക്കും. ചെന്നൈയ്‌ക്കെതിരായ മുംബൈയുടെ അടുത്ത മത്സരത്തില്‍ രചിന്‍ രവീന്ദ്രയ്‌ക്കെതിരെയുള്ള ആയുധമാണ് അവന്‍. എല്ലാ എതിരാളികളായ ഫ്രാഞ്ചൈസികള്‍ക്കും ഇടംകയ്യന്‍ ബാറ്റര്‍മാരുണ്ട്, അവര്‍ക്കെതിരെ ജാക്‌സിനെ ഉപയോഗിക്കും,’ മുഹമ്മദ് കൈഫ് പറഞ്ഞു.
Content Highlight: IPL 2025: SRH VS MI: Mohammad Kaif Praises Will Jacks