മലയാളികള്‍ക്കിടയില്‍ ഒരുപാട് സ്വീകാര്യനായ നടനാണ് ബൈജു സന്തോഷ്. 1981ല്‍ മണിയന്‍പിള്ള അഥവാ മണിയാപിള്ള എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് ബൈജു തന്റെ സിനിമാകരിയര്‍ ആരംഭിച്ചത്.
സരസമായ അഭിനയശൈലിയും ഡയലോഗ് ഡെലിവറിയുമാണ് ബൈജു എന്ന നടന്റെ ഏറ്റവും വലിയ പോസിറ്റീവ്. ഇപ്പോള്‍ ബേസില്‍ ജോസഫിനെ കുറിച്ച് പറയുകയാണ് ബൈജു സന്തോഷ്.
ബേസില്‍ പൃഥ്വിരാജ് സുകുമാരനെ പോലെ വേറെയൊരു മിടുക്കനാണെന്നാണ് അദ്ദേഹം പറയുന്നത്. പൃഥ്വിയും ബേസിലും ആദ്യമായി ഒന്നിച്ച ഗുരുവായൂരമ്പല നടയില്‍ എന്ന സിനിമയില്‍ കൂടെ ബൈജു സന്തോഷും ഒരു പ്രധാനവേഷത്തില്‍ എത്തിയിരുന്നു.
ബേസിലിന് സിനിമയുടെ കളിയും പണിയും അറിയാമെന്നും ബൈജു പറഞ്ഞു. സിനിമ എന്താണെന്നും അതിന്റെ ബിസിനസ് എന്താണെന്നും ബേസിലിന് കൃത്യമായി അറിയാമെന്നും അവന് സ്വന്തമായ ഒരു സ്റ്റൈലുണ്ടെന്നും ബൈജു സന്തോഷ് കൂട്ടിച്ചേര്‍ത്തു.
‘ബേസില്‍ മിടുക്കനാണ്. പൃഥ്വിരാജിനെ പോലെ വേറെയൊരു മിടുക്കനാണ് അവന്‍. കാരണം അവന് പണിയറിയാം കളിയും അറിയാം. രണ്ടും അറിയുന്ന ആളാണ്. ഞാന്‍ ഉദ്ദേശിച്ചത് സിനിമയുടെ കളി അറിയാം എന്നതാണ്.
അത് എല്ലാവര്‍ക്കും വേണം. സിനിമ എന്താണെന്നും അതിന്റെ ബിസിനസ് എന്താണെന്നും അവന് കൃത്യമായി അറിയാം. മാത്രമല്ല, അവന്‍ നല്ല ഒരു ഡയറക്ടറാണ്. ഇപ്പോള്‍ നല്ലയൊരു അഭിനേതാവാണെന്ന് തെളിയിക്കുന്നുണ്ട്.
അവന് അവന്റേതായ ഒരു സ്റ്റൈലുണ്ട്. അല്ലാതെ വേറെ ആരെയും ഇമിറ്റേറ്റ് ചെയ്യില്ല. എല്ലാവര്‍ക്കും അവരുടേതായ സ്റ്റൈല്‍ ഉണ്ടെന്ന് പറയുന്നത് പോലെ ബേസിലിനും ബേസിലിന്റേതായ സ്റ്റൈലുണ്ട്.
പിന്നെ ജനങ്ങളുടെ ഇടയില്‍ ഒരു സ്വീകാര്യനാണ് അവന്‍. ചെറുപ്പക്കാര്‍ക്കിടയില്‍ അവന് വലിയ സ്വീകാര്യതയുണ്ട്,’ ബൈജു സന്തോഷ് പറയുന്നു.
Content Highlight: Baiju Santhosh Says Basil Joseph Is Smart Like Prithviraj Sukumaran