അക്ഷയ് കുമാര്‍, ഇമ്രാന്‍ ഹാഷ്മി എന്നിവര്‍ പ്രധാനകഥാപാത്രങ്ങളാവുന്ന സെല്‍ഫിയിലെ പുതിയ ഗാനത്തിന്റെ ടീസര്‍ പുറത്ത്. കുടിയാനി തേരി എന്ന ഗാനത്തിന്റെ ടീസര്‍ അക്ഷയ് കുമാര്‍ തന്നെയാണ് ട്വിറ്ററിലൂടെ പങ്കുവെച്ചത്. അക്ഷയ്‌ക്കൊപ്പം മൃണാള്‍ താക്കൂറും ഗാനരംഗങ്ങളിലെത്തുന്നുണ്ട്. 2018ല്‍ പുറത്ത് വന്ന പ്രോഫെസിയുടെ കുഡിയേ നി തേരി എന്ന ഗാനത്തിന്റെ റീക്രിയേഷനാണ് സെല്‍ഫിയിലെ പുതിയ ഗാനം.
ചിത്രത്തിലേതായി ആദ്യം പുറത്ത് വിട്ട മെയ്ന്‍ ഖിലാഡി എന്ന ഗാനവും ശ്രദ്ധ നേടിയിരുന്നു. 1994ല്‍ അക്ഷയും സെയ്ഫ് അലിഖാനും ഒന്നിച്ചഭിനയിച്ച മെയ്ന്‍ ഖിലാഡി തു അനാരി എന്ന സിനിമയിലെ പാട്ടായിരുന്നു വീണ്ടും സെല്‍ഫിയില്‍ റീക്രിയേറ്റ് ചെയ്തത്.
ഫെബ്രുവരി 24നാണ് സെല്‍ഫി തിയേറ്ററുകളിലെത്തുക. പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും തകര്‍ത്തഭിനയിച്ച സൂപ്പര്‍ ഹിറ്റ് മലയാളം ചിത്രം ഡ്രൈവിംഗ് ലൈസന്‍സിന്റെ ഹിന്ദി റീമേക്കാണ് സെല്‍ഫി. പൃഥ്വിരാജ് ചെയ്ത വേഷം അക്ഷയ് കുമാറും സുരാജ് അവതരിപ്പിച്ച കഥാപാത്രം ഇമ്രാന്‍ ഹാഷ്മിയുമാണ് ചെയ്തിരിക്കുന്നത്.
ഡയാന പെന്റി, നുഷ്രത്ത് ബറൂച്ച എന്നിവര്‍ നായികമാരാവുന്ന ചിത്രത്തില്‍ ഭൂമി പഡ്‌നേക്കര്‍, സഹെജ്മീന്‍ കൗര്‍, ദീപിക ഖന്ന, സാദിയ ഖത്തീബ്, സ്മൃതി ശ്രീകാന്ത് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഗുഡ് ന്യൂസ്, ജഗ്ജഗ്ഗ് ജിയോ തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്ത രാജ് മേത്തയാണ് സെല്‍ഫി സംവിധാനം ചെയ്യുന്നത്.
This rocked my vibe…and now it’s coming your way. Ready to rock with #KudiyeeNiTeri ?
Song drops 9th Feb.https://t.co/w1xAjelJby#Selfiee in cinemas, on 24th Feb.— Akshay Kumar (@akshaykumar) February 7, 2023
അക്ഷയ് കുമാര്‍ ഏറെ പ്രതീക്ഷയോടെ നോക്കിക്കാണുന്ന ചിത്രമാണ് സെല്‍ഫി. സാമ്രാട്ട് പൃഥ്വിരാജ്, രാമ സേതു, കട്ട് പുത്‌ലി, ബച്ചന്‍ പാണ്ഡേ, രക്ഷാബന്ധന്‍ തുടങ്ങി 2022ല്‍ ഇറങ്ങിയ അക്ഷയ് കുമാര്‍ ചിത്രങ്ങളില്‍ ഭൂരിഭാഗവും പരാജയങ്ങളായിരുന്നു.
Content Highlight: kudiye ni theri song teaser from selfie movie