Advertisement
Accident
കെ.എസ്.ആര്‍.ടി.സി. ബസ്സും കാറും കൂട്ടിയിടിച്ച് ബംഗാള്‍ സ്വദേശികളായ രണ്ട് സ്ത്രീകള്‍ മരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Oct 18, 06:41 pm
Saturday, 19th October 2019, 12:11 am

അമ്പലപ്പുഴ: കെ.എസ്.ആര്‍.ടി.സി. ബസ്സും ഇന്നോവ കാറും കൂട്ടിയിടിച്ച് കാര്‍ യാത്രക്കാരായ ബംഗാള്‍ സ്വദേശികളായ രണ്ട് സ്ത്രീകള്‍ മരിച്ചു.

ആലപ്പുഴയില്‍ നിന്ന് ഹരിപ്പാട്ടേക്ക് പോയ കെ.എസ്.ആര്‍.ടി.സി ലോ ഫ്‌ളോര്‍ ഓര്‍ഡിനറി ബസ്സില്‍ ഇന്നോവ കാറിടിച്ചാണ് അപകടം നടന്നത്.

കാറില്‍ അധ്യാപകരായ കാക്കുലി ഭദ്ര, ഗീതാ റോയി സോവ ബിശ്വാസ് , മീര ബര്‍മന്‍, ലക്ഷ്മി ബിശ്വാസ് എന്നിവരാണ് ഉണ്ടായിരുന്നത്. ഇവരെല്ലാവരും ബംഗാള്‍ സ്വദേശികളാണ്. ഇതില്‍ മരിച്ചതാരാണെന്ന് മനസ്സിലായിട്ടില്ല. കാര്‍ ഡ്രൈവര്‍ രതീഷ് ഉള്‍പ്പെടെ ഉള്ളവരെ ഗുരുതര പരിക്കുകളോടെ ആലപ്പുഴ മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബസ് യാത്രക്കാരി തോട്ടപ്പള്ളി ഇല്ലിച്ചിറ വെമ്പാലശേരി പ്രസാദിന്റെ മകള്‍ പ്രതിഭ (21) ക്കും പരിക്കുണ്ട്. കാര്‍ വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്.