അരുവിക്കര: ഇത് അച്ഛന്റെ വിജയമാണ്. ജി കാര്‍ത്തികേയന്റെ വികസനത്തിനുള്ള വിജയമാണ് അരുവിക്കരയിലെ ജനങ്ങള്‍ എന്നെ ജയിപ്പിച്ചതിലൂടെ മനസ്സിലാക്കാന്‍ കഴിയുന്നത്. കോരിച്ചൊരിയുന്ന മഴയത്തു പോലും ഒരു പടി പിന്നോട്ട് പോകാതെ ഏറ്റവും താഴെ തട്ടിലുള്ള പ്രവര്‍ത്തകര്‍ മുതല്‍ നേതാക്കള്‍ വരെ ഒരുപോലെ പ്രവര്‍ത്തിച്ചതിന്റെ ഫലാമായിട്ടാണ് വന്‍ഭൂരിപക്ഷത്തോടെ എനിക്ക് വിജയിച്ചു വരാനായിട്ടുള്ളത്.
വന്‍ഭൂരിപക്ഷത്തോടുള്ള വിജയം ഉത്തരവാദിത്തം കൂട്ടുന്നുണ്ട്. വികസനപ്രവര്‍ത്തനത്തിന് തന്നെയാണ് ആദ്യം മുന്‍തൂക്കം നല്‍കുക. അരുവിക്കരയിലെ റോഡ് വികസനം പ്രധാന അജണ്ടയാണെന്നും നിയുക്ത എം.എല്‍.എ കെ.എസ് ശബരിനാഥന്‍
കാസര്‍ഗോഡ് മുതല്‍ പാറശാല വരെയുള്ള മുഴുവന്‍ എല്‍.ഡി.എഫ് പ്രവര്‍ത്തകരെ കൊണ്ട് വന്ന് പ്രചരണം നടത്തിയാലും അരുവിക്കരയില്‍ യു.ഡി.എഫിനെ പരാജയപ്പെടുത്താനാവില്ല. എല്‍.ഡി.എഫിന്റെ മൂല്യഛ്യുതിയാണ് ബി.ജെ.പിക്ക് വോട്ട് കൂടാന്‍ കാരണമായത്. ബി.ജെ.പി നേടിയ പുതിയ വോട്ട് എല്‍.ഡി.എഫില്‍ നിന്നും ചോര്‍ന്നുപോയതാണ്.