Kerala News
കോഴിക്കോട് എട്ടംഗസംഘം ബാര്‍ തല്ലിതകര്‍ത്തു; നാലു പേര്‍ പിടിയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Oct 01, 03:23 am
Monday, 1st October 2018, 8:53 am

കോഴിക്കോട്: അര്‍ധരാത്രിയില്‍ ബാര്‍ എട്ടംഗ സംഘം അടിച്ചു തകര്‍ത്തു. കോഴിക്കോട് താമരശ്ശേരിയിലെ ചുങ്കത്ത് ദേശീയ പാതയ്ക്കരികിലെ ഹസ്തിനപുരം ബാറാണ് സംഘം അടിച്ചു തകര്‍ത്തത്.

സംഭവത്തില്‍ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. അമ്പായത്തോട് സ്വദേശികളായ ബിപിന്‍ലാല്‍, സുജിത്ത്, ബിജീഷ്, പ്രവീണ്‍ എന്നിവരാണ് അറസ്റ്റിലായത്.

കഴിഞ്ഞ ദിവസം അര്‍ധരാത്രിയോടെ ബാറിലെത്തിയ സംഘം സ്ഥലത്തെത്തുകയും റിസപ്ഷനിലെ കമ്പ്യൂട്ടറുകളും ഫര്‍ണീച്ചറുകളും അടിച്ചു തകര്‍ക്കുകയായിരുന്നു.

Also Read എം.ജി യൂണിവേഴ്സിറ്റി ക്യാംപസില്‍ മാരകായുധങ്ങളുമായി ഫ്രറ്റേണിറ്റി സംഘമെത്തിയെന്ന് എസ്.എഫ്.ഐ; മഹാരാജാസ് മോഡല്‍ തിരക്കഥയെന്ന് ആരോപണം

ബാറിന് പുറത്തെ ചില്ലുകളും ഇവര്‍ അടിച്ചു തകര്‍ത്തു. അക്രമത്തിന്റെ ദൃശ്യങ്ങള്‍ സി.സി.ടി.വി ക്യാമറയില്‍ പതിഞ്ഞിരുന്നു. ഒരു പ്രകോപനവുമില്ലാതെയാണ് സംഘം അക്രമം അഴിച്ചുവിട്ടതെന്നാണ് ജീവനക്കാര്‍ പറയുന്നത്.

അറസ്റ്റിലായ പ്രതികളെ കോടതി പതിനാല് ദിവസത്തേക്ക് റിമാന്റ് ചെയ്തു. മറ്റു പ്രതികളെ ഉടന്‍ പിടികൂടുമെന്ന് പോലീസ് അറിയിച്ചു.

Doolnews Video