Kerala News
സ്വര്‍ണകടത്തിനെ കുറിച്ച് വിവരം നല്‍കി: കൊടുവള്ളി നഗരസഭ കൗണ്‍സിലര്‍ക്ക് കൊടിസുനിയുടെ ഭീഷണിയെന്ന് പരാതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Jun 25, 01:41 pm
Tuesday, 25th June 2019, 7:11 pm

കൊടുവള്ളി: നഗരസഭ ലീഗ് കൗണ്‍സിലര്‍ക്ക് ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി കൊടിസുനിയുടെ ഭീഷണിയെന്ന് പരാതി. കൊടുവള്ളി നഗരസഭ ലീഗ് കൗണ്‍സിലര്‍ ആയ കോഴിശ്ശേരി മജീദിനാണ് ഭീഷണി.

സ്വര്‍ണകടത്തിനെ കുറിച്ചുള്ള വിവരം ഖത്തര്‍ പൊലീസിന് നല്‍കിയതുമായി ബന്ധപ്പെട്ടാണ് ഭീഷണി. ഖത്തറില്‍ ജ്വല്ലറി ഉടമ കൂടിയാണ് മജീദ്.

അതേസമയം, വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നടന്ന റെയ്ഡില്‍ ടി.പി വധക്കേസ് പ്രതി ഷാഫിയുടെ കയ്യില്‍ നിന്നും രണ്ടു മൊബൈല്‍ ഫോണുകളും കഴിഞ്ഞ ദിവസം പിടിച്ചെടുത്തിരുന്നു. 2017ല്‍ വിയ്യൂര്‍ ജയിലില്‍ വെച്ചും 2014ല്‍ കോഴിക്കോട് ജയിലില്‍ വെച്ചും ഷാഫിയുടെ കയ്യില്‍ നിന്ന് മൊബൈല്‍ പിടിച്ചെടുത്തിരുന്നു. യതീഷ് ചന്ദ്രയുടെ മേല്‍നോട്ടത്തിലാണ് വിയ്യൂരില്‍ റെയ്ഡ് നടന്നത്.

നേരത്തെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ പിരിവിട്ട് ജയിലില്‍ ടെലിവിഷന്‍ വാങ്ങിയത് വിവാദമായിരുന്നു. ഈ സാഹചര്യത്തിലാണ് അപ്രതീക്ഷിതമായി റെയ്ഡ് നടത്തിയത്. ആയുധങ്ങള്‍ ഉള്‍പ്പെടെ കണ്ടെടുത്തതിനാല്‍ ജയില്‍ സൂപ്രണ്ടിനെതിരെ നടപടി ഉണ്ടായേക്കും.

റെയ്ഡിനിടെ കണ്ടെടുത്ത സിംകാര്‍ഡ് ഉപയോഗിച്ച് തടവുകാര്‍ ആരെയൊക്കെ വിളിച്ചുവെന്ന് കണ്ടെത്താന്‍ പോലീസിന് കൈമാറിയിട്ടുണ്ട്. കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ ശുദ്ധീകരിക്കാനുള്ള നടപടിയാണ് താന്‍ തുടങ്ങിയിരിക്കുന്നതെന്നും ഋഷിരാജ് സിങ് പറയുന്നു.
DoolNews Video