തിരുവനന്തപുരം: ജനതാദള്‍ എസ് (ജെ.ഡി.എസ്) സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടു. സി.കെ നാണു അധ്യക്ഷനായ സംസ്ഥാന ഘടകമാണ് പിരിച്ചുവിട്ടത്.
മാത്യു ടി. തോമസ് അധ്യക്ഷനായി അഡ്‌ഹോക്ക് കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്. സംസ്ഥാന ഘടകത്തിലെ ഭിന്നത കാരണമാണ് നടപടി.

നേരത്തെ ലോക് താന്ത്രിക് ജനതാദളുമായി ലയനചര്‍ച്ച സജീവമാക്കാന്‍ അഖിലേന്ത്യാ അധ്യക്ഷന്‍ എച്ച്.ഡി. ദേവഗൗഡ പച്ചക്കൊടി കാണിച്ചിരുന്നെങ്കിലും ജെ.ഡി.എസിനുള്ളിലെ ഭിന്നത കാരണം നീണ്ടുപോകുകയായിരുന്നു.
ദേവഗൗഡ രൂപീകരിച്ച കോര്‍ കമ്മിറ്റിയിലെ നാല് പേരും നാല് പക്ഷമായിരിക്കുകയാണ്. സി.കെ.നാണു, മന്ത്രി കെ. കൃഷ്ണന്‍കുട്ടി, മാത്യു.ടി. തോമസ്, ഡോ.നീലലോഹിതദാസ് നാടാര്‍ എന്നിവരാണ് കോര്‍കമ്മിറ്റിയില്‍.
അതേസമയം സി.കെ. നാണു വിഭാഗം യു.ഡി.എഫിലേക്ക് മാറുന്നതിന് കോണ്‍ഗ്രസ് നേതാവുമായി ചര്‍ച്ച ചെയ്തെന്ന പ്രചാരണവും ഉയര്‍ന്നിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Kerala JDS Supended