അന്വേഷണം നടത്താന്‍ സി.ബി.ഐയെ കൊണ്ടാവില്ലെന്നും സുപ്രീംകോടതി തന്നെ ഇതിന് മുന്നിട്ടിറങ്ങണമെന്നും അന്വേഷണം നടത്താന്‍ എല്ലാ അധികാരങ്ങളും നല്‍കി സുപ്രീംകോടതി എസ്.ഐ.ടി രൂപീകരിക്കണമെന്നും കെജ്‌രിവാള്‍ പറഞ്ഞു
ന്യൂദല്‍ഹി: കോഴ ആരോപണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്ന് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ഹവാലക്കേസില്‍ അദ്വാനി ചെയ്തതിനെ മോദി മാതൃകയാക്കണമെന്നും കെജ്‌രിവാള്‍ പറഞ്ഞു.
മോദിക്കെതിരെ അന്വേഷണം നടത്താന്‍ എല്ലാ അധികാരങ്ങളും നല്‍കി സുപ്രീംകോടതി എസ്.ഐ.ടി രൂപീകരിക്കണമെന്നും കെജ്‌രിവാള്‍ പറഞ്ഞു. നവംബര്‍ 15ന് ദല്‍ഹി നിയമസഭയില്‍ വെച്ച് താനാണ് കോഴക്കഥ ആദ്യമായി പുറത്തെത്തിച്ചതെന്നും ഇതിന് ശേഷം നിരവധി തവണ രാജ്യത്തോട് ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും കെജ്‌രിവാള്‍ പറഞ്ഞു.
അന്വേഷണം നടത്താന്‍ സി.ബി.ഐയെ കൊണ്ടാവില്ലെന്നും സുപ്രീംകോടതി തന്നെ ഇതിന് മുന്നിട്ടിറങ്ങണമെന്നും കെജ്‌രിവാള്‍ പറഞ്ഞു. ആദായനികുതി വകുപ്പിന്റെ പക്കലുള്ള രേഖകളില്‍ അന്വേഷണം നടത്തുന്നതിന് പകരം കേസുകള്‍ അടിച്ചമര്‍ത്തുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും കെജ്‌രിവാള്‍ പറഞ്ഞു.
Read more: എല്ലാ എതിര്‍പ്പുകളും നിരീക്ഷണത്തിലാണ്
ഗുജറാത്തിലെ മെഹ്‌സാനയില്‍ സംസാരിക്കവെയാണ് മോദിക്കെതിരായ അഴിമതിയാരോപണം രാഹുല്‍ തുറന്നു പറഞ്ഞിരുന്നത്. സഹാറഗ്രൂപ്പില്‍ നിന്നും 40 കോടി മോദി വാങ്ങിയെന്നാണ് രാഹുല്‍ ആരോപിച്ചിരുന്നത്.
മോദിക്കെതിരായ ഇന്‍കംടാക്‌സ് റെയ്ഡിന്റെ രേഖകള്‍ ആംആദ്മി പാര്‍ട്ടി നേരത്തെ പുറത്തു വിട്ടിരുന്നു. പുറത്തു വന്ന രേഖകളില്‍ നരേന്ദ്രമോദിയ കൂടാതെ ദല്‍ഹി, മധ്യപ്രദേശ്, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും (20132014) പണം കൈപറ്റിയതായി ഉണ്ടായിരുന്നു. മുതിര്‍ന്ന അഭിഭാഷകനായ രാംജെത്മലാനി വഴി പ്രശാന്ത് ഭൂഷണാണ് രേഖകള്‍ പുറത്ത് കൊണ്ടു വന്നിരുന്നത്.
Read more: ഈമാസം ബ്ലോഗെഴുതുന്നില്ലെന്ന് മോഹന്‍ലാല്‍