Advertisement
D' Election 2019
'കേരളത്തില്‍ കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചു'; സി.ആര്‍ നീലകണ്ഠനെതിരെ കാരണം കാണിക്കല്‍ നോട്ടീസ് അയച്ച് ആംആദ്മി പാര്‍ട്ടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Apr 19, 10:34 am
Friday, 19th April 2019, 4:04 pm

ന്യൂദല്‍ഹി: കേരളത്തില്‍ കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ കേരള ഘടകത്തിന് കാരണം കാണിക്കല്‍ നോട്ടീസ് അയച്ച് ആംആദ്മി പാര്‍ട്ടി ദേശീയ നേതൃത്വം.

പാര്‍ട്ടി സംസ്ഥാന കണ്‍വീനര്‍ സിആര്‍ നീലകണ്ഠനാണ് അരവിന്ദ് കെജരിവാള്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. രണ്ടു മണിക്കൂറിനുള്ളില്‍ വിശദീകരണം നല്‍കാനാണ് നിര്‍ദ്ദേശം.

രാഷ്ട്രീയ കാര്യ സമിതിയുടെ അംഗീകാരം ഇല്ലാതെയാണ് പിന്തുണ പഖ്യാപിച്ചതെന്നും എങ്ങനെയെന്ന് ഈ തീരുമാനം എടുത്തതെന്ന് വിശദീകരിക്കാനും സി.ആര്‍ നീലകണ്ഠനോട് പാര്‍ട്ടി ആവശ്യപ്പെട്ടു.

എല്ലാ മണ്ഡലങ്ങളിലും എന്‍.ഡി.എ സഖ്യത്തിന്റെ സ്ഥാനാര്‍ഥികള്‍ പരാജയപ്പെടുന്നു എന്ന് ഉറപ്പാക്കുന്ന വിധത്തില്‍ ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തിക്കുമെന്നും പറഞ്ഞ് ആംആദ്മി മലപ്പുറത്ത് എല്‍.ഡി.എഫിനും 13 മണ്ഡലങ്ങളില്‍ യൂ.ഡി. എഫിനും കഴിഞ്ഞ ദിവസം പിന്തുണ പ്രഖ്യാപിച്ചിരുന്നു. കാസര്‍കോഡ്, കണ്ണൂര്‍, വയനാട്, വടകര, കോഴിക്കോട്, മലപ്പുറം, പൊന്നാനി, പാലക്കാട്, ആലത്തൂര്‍, തൃശ്ശൂര്‍, ചാലക്കുടി, എറണാകുളം, ഇടുക്കി എന്നീ മണ്ഡലങ്ങളിലാണ് യു.ഡി.എഫിന് ആംആദമി പിന്തുണ പ്രഖ്യാപിച്ചത്.