ടെഹ്‌റാന്‍: ഇറാനിലെ തുറമുഖ നഗരമായ ഷഹിദ് രജെയിലുണ്ടായ സ്‌ഫോടനത്തില്‍ 40പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. സ്‌ഫോടനമുണ്ടായി 24 മണിക്കൂര്‍ പിന്നിട്ടിട്ടും തീ ആളിപ്പടരുന്നതായും റിപ്പോര്‍ട്ടുണ്ട്.
28 പേര്‍ക്ക് ജീവന്‍ നഷ്ടമാവുകയും ആയിരത്തിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സ്‌ഫോടന സ്ഥലത്ത് ഇന്ന് (ഞായറാഴ്ച) ഇറാന്‍ പ്രസിഡന്റ് സന്ദര്‍ശിക്കുകയുമുണ്ടായി.
പ്രദേശത്ത് ശക്തമായ രീതിയില്‍ പുകയും വായു മലിനീകരണവും ഉണ്ടായതിനെ തുട
ര്‍ന്ന് ഹോര്‍മോസ്ഗാന്‍ പ്രവിശ്യയുടെ സമീപത്തുള്ള സ്‌കൂളുകള്‍ക്കും ഓഫീസുകള്‍ക്കുമടക്കം നേരത്തെ തന്നെ അടച്ചിടാന്‍ ഉത്തരവിട്ടിരുന്നു.
ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ പുറത്ത് പോകുന്നത് ഒഴിവാക്കണമെന്നും മാസ്‌ക്കുകള്‍ ധരിക്കണമെന്നും ആരോഗ്യമന്ത്രാലയവും പ്രദേശവാസികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മിസൈല്‍ നിര്‍മാണത്തിനായി എത്തിച്ച ഇന്ധനഘടകം പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായതെന്നാണ് സൂചനയെന്നും സ്ഫോടനത്തിന് പിന്നാലെ വലിയ രീതിയില്‍ തീപ്പടര്‍ന്നതും പരിക്കേറ്റവരുടെ എണ്ണം വര്‍ധിക്കാന്‍ കാരണമായെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. കണ്ടെയ്നര്‍ ചരക്കുനീക്കത്തിനുള്ള രാജ്യത്തെ ഏറ്റവും വലിയ തുറമുഖമാണിത്. സ്‌ഫോടനം നടക്കുന്ന സമയത്ത് തുറമുഖത്ത് ധാരാളം തൊഴിലാളികള്‍ ഉണ്ടായിരുന്നു.
ഷഹീദ് രജെയ്യിലെ കണ്ടെയ്‌നറുകളില്‍ രാസവസ്തുക്കള്‍ സൂക്ഷിച്ചതിലെ അപാകതയാണ് സ്‌ഫോടനത്തിന് കാരണമെന്ന് ഇറാന്റെ ക്രൈസിസ് മാനേജ്‌മെന്റ് ഓര്‍ഗനൈസേഷന്റെ വക്താവ് ഹൊസൈന്‍ സഫാരി പറഞ്ഞിരുന്നു. കണ്ടെയ്‌നറുകള്‍ക്കുള്ളിലെ രാസവസ്തുക്കളാണ് സ്ഫോടനം ഉണ്ടാവാന്‍ കാാരണമെന്നും എന്നാല്‍ ഈ വിവരം ഉറപ്പിക്കാനായിട്ടില്ലെന്നും അദ്ദേഹം ഇറാന്‍ വാര്‍ത്ത ഏജന്‍സിയോട് പറഞ്ഞിരുന്നു
ഷഹീദ് രജെയ് തുറമുഖം പ്രധാനമായും കണ്ടെയ്നര്‍ ഗതാഗത്തിനായാണ് ഉപയോഗിച്ചിരുന്നത്. കൂടാതെ എണ്ണ ടാങ്കുകളും മറ്റ് പെട്രോകെമിക്കല്‍ സൗകര്യങ്ങളും ഇവിടെയുണ്ട്. എന്നാല്‍ സ്ഫോടനം തുറമുഖത്തെ എണ്ണ ശുദ്ധീകരണശാലകള്‍, ഇന്ധന ടാങ്കുകള്‍, വിതരണ സമുച്ചയങ്ങള്‍, എണ്ണ പൈപ്പ്‌ലൈനുകള്‍ എന്നിവയെ ബാധിച്ചിട്ടില്ലെന്ന് എണ്ണ കമ്പനികള്‍ അറിയിച്ചിരുന്നു.
Content Highlight: Death toll in Iran’s Shahid Razai port explosion rises to 28; Fire still burning 24 hours later, report says