web stream
'ശനിയുടെ അപഹാരം'; കരിക്കിന്റെ സ്‌കൂട്ട് പുതിയ എപ്പിസോഡ് പുറത്തുവിട്ടു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2020 Dec 20, 05:53 am
Sunday, 20th December 2020, 11:23 am

കൊച്ചി: കരിക്കിന്റെ ഫ്‌ളിക് ചാനലിന്റെ വെബ് സീരിസായ സ്‌കൂട്ടിന്റെ പുതിയ എപ്പിസോഡ് പുറത്തുവിട്ടു. സ്‌കൂട്ടിന്റെ ഏഴാമത്തെ എപ്പിസോഡാണ് പുറത്തുവിട്ടത്.

ഒരുമിച്ച് ജോലി ചെയ്യുന്ന രണ്ട് യുവാക്കളുടെ കഥയാണ് സ്‌കൂട്ട് പറയുന്നത്. അര്‍ജുന്‍ രത്തന്‍ ആണ് സ്‌കൂട്ട് സംവിധാനം ചെയ്തിരിക്കുന്നത്. അര്‍ജുന്‍, ജീവന്‍ സ്റ്റീഫന്‍, കിരണ്‍ വിയ്യത്ത് തുടങ്ങിയവരാണ് സീരിസിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

കൃഷ്ണചന്ദ്രന്‍, അനൂപ് ശിവദാസ്, ലക്ഷ്മി മേനോന്‍, ജിഷ്ണു റാം, വിവേക് വി ബാബു, മിനോണ്‍, ദിവ്യ എം നായര്‍ തുടങ്ങിയവരും സീരിസില്‍ ഉണ്ട്. വിവേക് വി ബാബുവും ആനന്ദ് മാത്യുവും ചേര്‍ന്നാണ് സീരീസിന്റെ എഡിറ്റിങ് നിര്‍വ്വഹിക്കുന്നത്.

സിദ്ധാര്‍ത്ഥ് കെ.ടിയാണ് ഛായാഗ്രഹണം. കരിക്കിന്റെ തന്നെ മറ്റൊരു ചാനലായ കരിക്ക് ട്യൂണ്‍സിലൂടെ സ്‌കൂട്ടിന്റെ തീം സോംഗ് കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.

ഡി.ജെയുടെ പാര്‍ട്ട് 2 വാണ് കരിക്കില്‍ ഇനി റിലീസ് ചെയ്യാനുള്ള പുതിയ വീഡിയോ.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights:  Karik FLIQ web series  Scoot has released new episode