ന്യൂദല്‍ഹി: ബി.ബി.സി പഹല്‍ഗാം ഭീകരാക്രമണം റിപ്പോര്‍ട്ട് ചെയ്തതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. ബി.ബി.സി ലേഖനത്തില്‍ ഭീകരാക്രമണത്തെ തീവ്രവാദ ആക്രമണം എന്ന് പരാമര്‍ശിച്ചതിനെ തുടര്‍ന്നാണ് വിമര്‍ശനം.
മാരകമായ ഭീകരാക്രമണത്തിന് ശേഷം പാകിസ്ഥാന്‍ ഇന്ത്യക്കാര്‍ക്കുള്ള വിസ താത്ക്കാലികമായി നിര്‍ത്തിവെച്ചുവെന്ന തലക്കെട്ടിലുള്ള ലേഖനത്തില്‍ ഇക്കാര്യം പറഞ്ഞുവെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്. ഇക്കാര്യം കാണിച്ച് സര്‍ക്കാര്‍ ബി.ബി.സിയുടെ ഇന്ത്യ മേധാവിക്ക് കത്തെഴുതുകയായിരുന്നു.
ബി.ബി.സിയുടെ റിപ്പോര്‍ട്ടിങ്ങുകളെല്ലാം വിദേശകാര്യ മന്ത്രാലയം നിരീക്ഷിക്കുന്നുണ്ടെന്നും ഔപചാരിക കത്തില്‍ സര്‍ക്കാര്‍ പരാമര്‍ശിക്കുന്നുണ്ട്.
ഭീകരാക്രമണത്തിന്റെ റിപ്പോര്‍ട്ടിങ് സംബന്ധിച്ച് ബി.ബി.സിക്ക് വിദേശകാര്യ മന്ത്രാലയത്തിന്റെ എക്‌സ്റ്റേര്‍ണല്‍ പബ്ലിസിറ്റി ആന്റ് ഡിപ്ലോമസി വിഭാഗമാണ് കത്തയച്ചത്.
ഇന്ത്യന്‍ ഭരണത്തിലുള്ള കശ്മീരില്‍ 26 വിനോദസഞ്ചാരികളുടെ മരണത്തിനിടയാക്കിയ തീവ്രവാദി ആക്രമണത്തെത്തുടര്‍ന്ന് സംഘര്‍ഷം വര്‍ദ്ധിച്ചതോടെ പാകിസ്ഥാന്‍ ഇന്ത്യയ്ക്കെതിരെ പ്രത്യാക്രമണം നടത്തിയെന്ന് ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തുവെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
പഹല്‍ഗാം ഭീകരരെ ‘തീവ്രവാദികള്‍’ എന്ന് വിശേഷിപ്പിച്ചതിന് ന്യൂയോര്‍ക്ക് ടൈംസിനെ യു.എസ് സെനറ്റ് പാനല്‍ നേരത്തെ വിമര്‍ശനം രേഖപ്പെടുത്തിയിരുന്നു. ഭീകരരെ തീവ്രവാദികളെന്നോ തോക്കുധാരികളെന്നോ വിളിച്ച് ഭീകരാക്രമണത്തിന്റെ ഗൗരവം കുറച്ചുകാണരുതെന്നാണ് യു.എസ് വിദേശകാര്യ കമ്മിറ്റി അറിയിച്ചത്.
ഏപ്രില്‍ 22നുണ്ടായ പഹല്‍ഗാം ആക്രമണത്തില്‍ വിനോദസഞ്ചാരികളുള്‍പ്പെടെ 26 പേരാണ് കൊല്ലപ്പെട്ടത്. ഇതിന് പിന്നാലെ ലഷ്‌കര്‍ ഇ ത്വയ്ബയാണ് ആക്രമണത്തിന് പിന്നിലെന്ന് റിപ്പോര്‍ട്ടുകളും വന്നിരുന്നു. തുടര്‍ന്ന് ഇന്ത്യ പാകിസ്ഥാനുമായുള്ള പ്രധാനപ്പെട്ട കരാറുകളെല്ലാം പിന്‍വലിച്ചിരുന്നു. ഇന്ന് പാകിസ്ഥാനിലെ 16 യൂട്യൂബ് ചാനലുകളും സര്‍ക്കാര്‍ നിരോധിച്ചിരുന്നു.
Content Highlight: Don’t refer to terror attack as terrorist attack: Centre writes to BBC