സ്പോര്‍ട്സ് ഡെസ്‌ക്4 hours ago
കണ്ണൂര്‍: ഫസല്‍ വധക്കേസ് പ്രതികളില്‍ ഒരാളായ കാരായി രാജന്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി ചുമതലയേറ്റു. കേസിലെ മറ്റൊരു പ്രതിയായ കാരായി ചന്ദ്രശേഖരന്‍ ബുധനാഴ്ച്ച തലശ്ശേരി നഗരസഭാ ചെയര്‍മാനായി ചുമതലയേറ്റിരുന്നു. ഫസല്‍ വധക്കേസില്‍ ജാമ്യത്തില്‍ കഴിയുന്ന ഇരുവരും സി.ബി.ഐ കോടതിയുടെ അനുമതി വാങ്ങിയാണ് ചുമതലയേല്‍ക്കാനായി കണ്ണൂരിലെത്തിയത്.
ചൊവ്വാഴ്ച്ച ചേര്‍ന്ന ജില്ലാപഞ്ചായത്ത് അംഗങ്ങളുടേയും, തലശ്ശേരി നഗരസഭ അംഗങ്ങളുടെയും യോഗത്തിലാണ് കാരായി രാജനെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായും ചന്ദ്രശേഖരനെ കോര്‍പറേഷന്‍ ചെയര്‍മാനായും നിശ്ചയിച്ച തീരുമാനം സി.പി.ഐ.എം തീരുമാനം അറിയിച്ചത്.