Advertisement
Movie Day
കപ്പേള തെലുങ്കിലേക്ക്; അന്ന ബെന്നിന്റെ റോളിലെത്തുന്നത് ഈ മലയാളി താരം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2020 Nov 26, 10:06 am
Thursday, 26th November 2020, 3:36 pm

ഹൈദരാബാദ്: നടന്‍ മുസ്തഫ സംവിധാനം ചെയ്ത ആദ്യ ചിത്രമാണ് കപ്പേള. അന്ന ബെന്‍, റോഷന്‍, ശ്രീനാഥ് ഭാസി, സുധികോപ്പ തുടങ്ങിയവരാണ് കപ്പേളയില്‍ പ്രധാന വേഷത്തില്‍ എത്തിയിരിക്കുന്നത്. തിയേറ്ററില്‍ റീലീസ് ചെയ്ത സിനിമ കൊവിഡ് വ്യാപനത്തെ തുടര്‍ന്നാണ് പിന്‍വലിച്ചത്.

തുടര്‍ന്ന് ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമായ നെറ്റ്ഫ്‌ളിക്‌സില്‍ റീലീസ് ചെയ്തതോടെ കപ്പേള വീണ്ടും ചര്‍ച്ചയ്ക്ക് വഴിയൊരുക്കി. സിനിമയെ അഭിനന്ദിച്ചും വിമര്‍ശിച്ചും നിരവധി പ്രതികരണങ്ങളാണ് വന്നത്.

ഇപ്പോഴിതാ ചിത്രം തെലുങ്കിലേക്ക് റീമേക്ക് ചെയ്യുകയാണ്. വിശ്വാസം, യെന്നൈ അറിന്താല്‍, ഭാസ്‌ക്കര്‍ ദ റാസ്‌ക്കല്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ ബാലതാരമായി എത്തിയ മലയാളിയായ അനിഖയാണ് കപ്പേളയില്‍ അന്നബെന്‍ അവതരിപ്പിച്ച നായിക കഥാപാത്രത്തെ തെലുങ്കില്‍ അവതരിപ്പിക്കുന്നത്.

അഭിനേതാക്കളായ വിശ്വക് സെന്‍, നവീന്‍ ചന്ദ്ര എന്നിവരാണ് ശ്രീനാഥ് ഭാസി, റോഷന്‍ മാത്യൂസ് എന്നിവരുടെ വേഷങ്ങളില്‍ തെലുങ്കില്‍ എത്തുകയെന്നാണ് റിപ്പോര്‍ട്ട്.

സീതാര എന്റര്‍ടൈന്‍മെന്റ്‌സ് ആണ് ചിത്രം തെലുങ്കില്‍ ഒരുക്കുന്നത്. ചിത്രത്തിന്റെ പേരും മറ്റ് അണിയറ പ്രവര്‍ത്തകരെയും ഉടനെ പ്രഖ്യാപിക്കും.
മുസ്തഫയും നിഖില്‍ വാഹിദും സുദാസും ചേര്‍ന്നാണ് മലയാളത്തില്‍ സിനിമയുടെ തിരക്കഥയെഴുതിയിരിക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Kappela movie to Telugu; This Malayalee actress will play the role of Anna Benn