Entertainment news
'കലാപകാര കേള്‍ക്കടാ ആദ്യം'; ട്രെന്‍ഡിങായി കലാപകാര ട്രോള്‍സ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Aug 02, 05:54 pm
Wednesday, 2nd August 2023, 11:24 pm

സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ഏറ്റവും പുതിയ ട്രെന്‍ഡ് ‘കലാപകാര ട്രോള്‍സ്’ ആണ്. ദുല്‍ഖര്‍ സല്‍മാന്റെ ഏറ്റവും പുതിയ ചിത്രമായ കിങ് ഓഫ് കൊത്തയിലെ ശ്രേയ ഘോഷാല്‍ ആലപിച്ച ഗാനം കഴിഞ്ഞ ദിവസമായിരുന്നു അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്.

ഇപ്പോഴിതാ പാട്ട് ട്രെന്‍ഡ് ആകുന്നതിന് ഒപ്പം തന്നെ കലാപകാരയെ കുറിച്ചുള്ള നിരവധി ട്രോളുകളും സോഷ്യല്‍ മീഡിയയില്‍ വൈറലാക്കുകയാണ്.

മീം പേജുകളിലും, കമന്റ് സെക്ഷനുകളിലും തുടങ്ങി എല്ലായിടത്തും ഇപ്പോള്‍ കലാപകാര ട്രോളുകള്‍ നിറയുകയാണ്. വാത്സല്യം സിനിമയില്‍ മമ്മൂട്ടിയുടെ കഥാപാത്രം സിദ്ധിഖിന്റെ കഥാപാത്രത്തോട് പറയുന്ന ‘മനുഷ്യന്‍ ആവടാ ആദ്യം’ എന്ന ഡയലോഗ് മാറ്റി ‘കലാപകാര കേള്‍ക്കടാ ആദ്യം’ എന്ന് വരെയാക്കി ട്രോളന്മാര്‍.

‘എല്ലാദിവസവും കലാപകാര കേള്‍ക്കണം’, ‘കലാപകാര കേള്‍ക്കാത്ത ആരാണ് ഉള്ളത്’ ഇങ്ങനെ നീളുന്നു പാട്ടിനെ കുറിച്ചുള്ള ട്രോളുകളും ട്രെന്‍ഡുകളും.

മുമ്പും ഇത്തരത്തില്‍ നിരവധി സോഷ്യല്‍ മീഡിയ ട്രെന്‍ഡുകള്‍ ഉണ്ടായിട്ടുണ്ട്. ഇന്ത്യയില്‍ മുഴവന്‍ തരംഗമായ ‘ബിനോദ്’ എന്ന മീം ട്രെന്‍ഡ്, കേരളത്തില്‍ ഏറെ വൈറലായ ശങ്കര്‍- വിക്രം ചിത്രം ‘അന്യന്‍ ടെന്‍ഡ്’, ‘ഡ്രാഗണ്‍ കുഞ്ഞുങ്ങള്‍ വില്‍പ്പനക്ക്’ ട്രെന്‍ഡ്, ‘ചതിക്കാത്ത ചന്തു’ ട്രെന്‍ഡ് തുടങ്ങിയവ ഇതിന്റെ ഉദാഹരണങ്ങളാണ്.

അതേസമയം സീ സ്റ്റുഡിയോസും ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസും ചേര്‍ന്നാണ് കിംഗ് ഓഫ് കൊത്ത നിര്‍മിക്കുന്നത്. ഷബീര്‍ കല്ലറക്കല്‍, പ്രസന്ന, ചെമ്പന്‍ വിനോദ്, ഷമ്മി തിലകന്‍, ഗോകുല്‍ സുരേഷ്, വടാചെന്നൈ ശരണ്‍, ഐശ്വര്യ ലക്ഷ്മി, നൈല ഉഷ, ശാന്തി കൃഷ്ണ, അനിഖ സുരേന്ദ്രന്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളിലെത്തുന്നുണ്ട്. ഓണത്തിനാണ് സിനിമയുടെ റിലീസ്.

നിമീഷ് രവിയാണ് കിങ് ഓഫ് കൊത്തയുടെ ഛായാഗ്രഹണം. ജേക്‌സ് ബിജോയ്, ഷാന്‍ റഹ്‌മാന്‍ എന്നിവര്‍ ചിത്രത്തിന് സംഗീതമൊരുക്കുന്നു, സംഘട്ടനം രാജശേഖര്‍, സ്‌ക്രിപ്റ്റ് :അഭിലാഷ് എന്‍. ചന്ദ്രന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍: നിമേഷ് താനൂര്‍, എഡിറ്റര്‍: ശ്യാം ശശിധരന്‍, കൊറിയോഗ്രാഫി ഷെറീഫ്, മേക്കപ്പ് : റോണക്‌സ് സേവിയര്‍, വസ്ത്രാലങ്കാരം: പ്രവീണ്‍ വര്‍മ്മ, സ്റ്റില്‍; ഷുഹൈബ് എസ്.ബി.കെ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ദീപക് പരമേശ്വരന്‍, മ്യൂസിക് സോണി മ്യൂസിക്, പി.ആര്‍.ഒ പ്രതീഷ് ശേഖര്‍.

Content Highlight: Kalapakkaara song memes viral on social media