കോഴിക്കോട്: എന്‍.ഡി.എയ്ക്ക് ഇത്തവണ ഉറച്ച പ്രതീക്ഷയാണ് ഉള്ളതെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷനും സ്ഥാനാര്‍ത്ഥിയുമായ കെ. സുരേന്ദ്രന്‍. തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ തൂക്കു മന്ത്രിസഭയായിരിക്കുമെന്നും അങ്ങനെ വന്നാല്‍ ആരെയും പിന്തുണയ്ക്കാതെ മുന്നണികളെ ശിഥിലമാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമി ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘ഇത്തവണ എന്‍.ഡി.എയ്ക്ക് ഉറച്ച പ്രതീക്ഷയാണുള്ളത്. കേരള രാഷ്ട്രീയത്തില്‍ വളരെ നിര്‍ണായക സ്ഥാനത്തേക്കു വരാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. രണ്ട് മുന്നണികള്‍ക്കെതിരെയും ശക്തമായ ബദല്‍ ഉയര്‍ന്നുവന്നിടത്തെല്ലാം ഞങ്ങളെ പിന്തുണയ്ക്കാന്‍ ജനങ്ങള്‍ തയ്യാറായിട്ടുണ്ട്. കൂടാതെ ഇടത്-വലത് മുന്നണികള്‍ക്ക് പ്രതീക്ഷിച്ച പോലെ മുന്നേറ്റം ഉണ്ടാക്കാന്‍ സാധിച്ചിട്ടില്ല.
തൂക്കുമന്ത്രിസഭ ഉണ്ടാവാനാണ് ഇത്തവണ സാധ്യത. തൂക്കു മന്ത്രിസഭ വന്നാല്‍ ആരെയും പിന്തുണയ്ക്കില്ല. മുന്നണികളെ ശിഥിലമാക്കുകയാണ് ലക്ഷ്യം,’ സുരേന്ദ്രന്‍ പറഞ്ഞു.
മന്ത്രിയായ ഇ. പി ജയരാജന് ലഭിക്കാത്ത ആനുകൂല്യമാണ് കെ ടി ജലീലിന് കിട്ടുന്നതെന്നും സുരേന്ദ്രന്‍ ആരോപിച്ചു. ഇത് സി.പി.ഐ.എമ്മിനകത്ത് രാഷ്ട്രീയ പ്രശ്‌നമായി ഉയര്‍ന്നുകഴിഞ്ഞെന്നും ജലീല്‍ ആണ് യു.എ.ഇ കോണ്‍സുലേറ്റുമായുള്ള സര്‍ക്കാരിന്റെ പാലമെന്നും സുരേന്ദ്രന്‍ പറഞ്ഞു.
ജലീല്‍ നന്നായി അറബി സംസാരിക്കുമെന്നും യു.എ.ഇ കോണ്‍സുലേറ്റില്‍ അദ്ദേഹത്തിന് വഴിവിട്ട ബന്ധങ്ങളുണ്ട്. അതുകൊണ്ടാണ് മഖ്യമന്ത്രി ഇരട്ട്ത്താപ്പ് കാണിക്കുന്നതെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക