തിയേറ്ററുകളില്‍ ജനസാഗരം തീര്‍ത്ത് മുന്നേറുകയാണ് മോഹന്‍ലാല്‍ നായകനായ തുടരും. തരുണ്‍ മൂര്‍ത്തി തന്റെ ഇഷ്ട നടനെ പ്രേക്ഷകര്‍ കാണാന്‍ ആഗ്രഹിക്കുന്ന തരത്തില്‍ അവതരിപ്പിച്ചപ്പോള്‍ ഈയടുത്ത് വന്ന മികച്ച സിനിമകളിലൊന്നായി തുടരും മാറി. വെറുമൊരു ഫാമിലി ഡ്രാമ എന്ന ലേബലിലെത്തിയ ചിത്രം ഇതിനോടകം 70 കോടിക്കു മുകളില്‍ കളക്ഷന്‍ നേടിക്കഴിഞ്ഞു.
ചിത്രം കാണാനായി പ്രയഭേദമന്യേ പ്രേക്ഷകരുടെ ഒഴുക്കാണ്. കഴിഞ്ഞ രണ്ട് ദിവസങ്ങളായി സിനിമ കാണാനെത്തിയ രണ്ട് പ്രേക്ഷകരാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം. തൃശൂര്‍ രാഗത്തില്‍ സിനിമ കാണാനെത്തിയ 70 വയസുള്ള ഒരു വൃദ്ധയുടെ വാക്കായിരുന്നു ഇന്നലത്തെ ചര്‍ച്ച. കൂടെ സിനിമ കാണാന്‍ ആരുമില്ലാഞ്ഞിട്ടും സിനിമ കാണാനെത്തിയെന്നായിരുന്നു അവര്‍ പറഞ്ഞു.
രണ്ട് ദിവസമായി പല തിയേറ്ററുകളിലും ടിക്കറ്റ് കിട്ടിയില്ലെന്നും ഒടുവില്‍ ടിക്കറ്റ് ബുക്ക് ചെയ്തിട്ടാണ് സിനിമ കാണാന്‍ സാധിച്ചതെന്നും അവര്‍ പറയുന്നു. മോഹന്‍ലാലിനെയും ശോഭനയെയും കാണാന്‍ വേണ്ടി മാത്രമാണ് താന്‍ സിനിമക്ക് വന്നതെന്നും ഇനി എത്രനാള്‍ താന്‍ ഉണ്ടാകുമെന്ന് അറിയില്ലെന്നും പറയുന്ന ഭാഗം ഇതിനോടകം വൈറലായിക്കഴിഞ്ഞു.
അണ്ണൻ്റെ സ്ലീപ്പർ സെൽ ❤️
ശെരിക്കും ചെറിയ ഒരു percentage tickets offline മാത്രം ആയി available ആക്കണം. പാവം ഇവരെപോലെ ഉള്ള വയസ്സായ ആൾക്കാർക്ക് എന്ത് കഷ്ടപ്പാട് ആണ് ടിക്കറ്റ് ഒക്കെ കിട്ടാൻ. തിരക്ക് കഴിഞ്ഞ് 1-2 വീക്സ് കഴിഞ്ഞ് കണ്ടാൽ മതി എന്നോക്കെ ആണേൽ അത് മോശം🚶#Thudarum #Mohanlal pic.twitter.com/5KJWhQUZRo
— Deepu (@deepuva24) April 28, 2025
അച്ഛന്റെ കൂടെ സിനിമ കാണാനെത്തിയ കൊച്ചു പ്രേക്ഷകയാണ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ പിടിച്ചുപറ്റിയ മറ്റൊരാള്‍. സിനിമ കണ്ട് കരഞ്ഞു കലങ്ങിയ കണ്ണുമായാണ് ആ കുട്ടി ഇരിക്കുന്നത്. മോഹന്‍ലാലിനെ എന്തിനാണ് പൊലീസ് പിടിക്കുന്നതെന്ന് കരഞ്ഞുകൊണ്ട് ആ കുട്ടി ചോദിക്കുന്നുണ്ട്. പ്രായഭേദമന്യേ മോഹന്‍ലാല്‍ എന്ന നടനെ മലയാളികള്‍ എക്കാലവും നെഞ്ചിലേറ്റുമെന്നാണ് ഈ വീഡിയോകള്‍ തെളിയിക്കുന്നത്.
പ്രവൃത്തിദിനമായ തിങ്കളാഴ്ചയും ചിത്രത്തിന് വലിയ തിരക്കാണ് അനുഭവപ്പെട്ടത്. രണ്ടര ലക്ഷത്തിലധികം ടിക്കറ്റുകളാണ് ഓണ്‍ലൈന്‍ ബുക്കിങ് പ്ലാറ്റ്ഫോമായ ബുക്ക്മൈഷോയില്‍ തിങ്കളാഴ്ച വിറ്റുപോയത്. മോഹന്‍ലാലിന്റെ മുന്‍ ചിത്രമായ എമ്പുരാന് തിങ്കളാഴ്ച വിറ്റഴിച്ചത് 2,40,000 ടിക്കറ്റുകള്‍ മാത്രമായിരുന്നു. വരുംദിവസങ്ങളില്‍ തുടരും മികച്ച രീതിയില്‍ മുന്നേറുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Love for this man ❤️#Mohanlal #Thudarum pic.twitter.com/v06DgpHDBX
— Unni Rajendran (@unnirajendran_) April 28, 2025
രണ്ടാം വാരത്തിലേക്ക് കടക്കുമ്പോള്‍ കൂടുതല്‍ സ്ക്രീനുകളില്‍ കൂടുതല്‍ ഷോസ് ഉണ്ടാകുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചത്. ആദ്യ വാരത്തിനുള്ളില്‍ തന്നെ ചിത്രം 100 കോടി കളക്ഷന്‍ സ്വന്തമാക്കുമെന്ന് ഉറപ്പാണ്. മലയാളത്തില്‍ തുടര്‍ച്ചയായി രണ്ട് 100 കോടി ചിത്രങ്ങള്‍ സ്വന്തമാക്കിയ ആദ്യ മലയാളനടനായി മോഹന്‍ലാല്‍ മാറുമെന്നാണ് ആരാധകര്‍ അവകാശപ്പെടുന്നത്.
Content Highlight: Two different audience response of Thudarum movie and Mohanlal’s performance