'ബി.ജെ.പി ചാക്കിടാന്‍ ശ്രമിക്കുന്നുവെങ്കിലും മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാരിന് ഒരു ഭീഷണിയുമില്ല, പൂര്‍ണ്ണ സുരക്ഷിതമാണ്'; ജോതിരാദിത്യ സിന്ധ്യ
national news
'ബി.ജെ.പി ചാക്കിടാന്‍ ശ്രമിക്കുന്നുവെങ്കിലും മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാരിന് ഒരു ഭീഷണിയുമില്ല, പൂര്‍ണ്ണ സുരക്ഷിതമാണ്'; ജോതിരാദിത്യ സിന്ധ്യ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 4th March 2020, 3:32 pm

ഭോപ്പാല്‍: തങ്ങളുടെ എം.എല്‍.എമാരെ ചാക്കിട്ട് പിടിക്കുന്നതിനുള്ള നീക്കം സജീവമായി നടത്തുന്നുണ്ടെങ്കിലും മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ പൂര്‍ണ്ണ സുരക്ഷിതവും സ്ഥിരതയുള്ളതുമാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ. കമല്‍നാഥ് സര്‍ക്കാരിനെ അട്ടിമറിക്കുന്നതിന് വേണ്ടി ഗൂഢാലോചന നടത്തി ബി.ജെ.പി തങ്ങളുടെ എട്ട് എം.എല്‍.എമാരെ ഹരിയാനയിലെ ഗുരുഗ്രാമിലെ ഹോട്ടലില്‍ എത്തിച്ചെന്ന് സംസ്ഥാന മന്ത്രിയായ ജിതു പട്‌വാരി ആരോപിച്ചിരുന്നു. എന്നാല്‍ ഈ ആരോപണം ബി.ജെ.പി നിഷേധിച്ചിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഇത് നൂറു ശതമാനം എം.എല്‍.എമാരെ ചാക്കിട്ടു പിടിക്കാനുള്ള നീക്കമാണ്. ഞങ്ങള്‍ ഒറ്റക്കെട്ടും ഞങ്ങളുടെ സര്‍ക്കാര്‍ സ്ഥിരതയുള്ളതുമാണ്. ഞങ്ങള്‍ കണക്കെടുത്തു, സര്‍ക്കാരിന് യാതൊരു ഭീഷണിയും ഇപ്പോഴില്ലെന്നും ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു.

230 അംഗ മന്ത്രിസഭയില്‍ കോണ്‍ഗ്രസിന് 114 അംഗങ്ങളാണുള്ളത്. ബി.ജെ.പിക്ക് 107 അംഗങ്ങളും. ബാക്കിയുള്ള സീറ്റുകളില്‍ രണ്ട് സീറ്റുകളില്‍ ബി.എസ്.പിയും ഒന്നില്‍ എസ്.പിയുമാണ്.

ബി.ജെ.പി നേതാക്കള്‍ സൗജന്യമായി പണവുമായി സമീപിച്ചാല്‍ സ്വീകരിക്കാന്‍ കോണ്‍ഗ്രസ് എം.എല്‍.എമാരോട് പറഞ്ഞിട്ടുണ്ടെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ് ഇന്നലെ പറഞ്ഞിരുന്നു. തന്റെ സര്‍ക്കാരിന് കാലാവധി പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ