വി. എഫ്. എക്സ് ചിത്രത്തിൽ ധാരാളമുണ്ട്, അത് മനസിലാകാത്തതാണ് വിജയം : ജൂഡ് ആന്തണി ജോസഫ്
Entertainment
വി. എഫ്. എക്സ് ചിത്രത്തിൽ ധാരാളമുണ്ട്, അത് മനസിലാകാത്തതാണ് വിജയം : ജൂഡ് ആന്തണി ജോസഫ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 14th May 2023, 9:18 am

2018 എന്ന തന്റെ പുതിയ ചിത്രത്തിൽ ധാരാളം വി. എഫ്. എക്സ് ഉപയോഗിച്ചിട്ടുണ്ടെന്ന് സംവിധായകൻ ജൂഡ് ആന്തണി ജോസഫ്. അത് കാണുന്നവർക്ക് മനസിലാകാതിരിക്കുന്നതാണ് ഏറ്റവും വലിയ വിജയമെന്ന് അദ്ദേഹം പറഞ്ഞു.
മൂവി മാൻ ബ്രോഡ്കാസ്റ്റിങ്ങിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചിത്രത്തിന്റെ നിർമാതാവ് വേണു കുന്നപ്പിള്ളിയും അഭിമുഖത്തിൽ പങ്കെടുത്തു.

‘വി. എഫ്. എക്സ് ഈ സിനിമയിൽ ധാരാളമുണ്ട്. പക്ഷെ അത് മനസിലാകാതെയിരിക്കുന്നതാണ് ഏറ്റവും വലിയ വിജയം. ഞങ്ങൾ ചില പ്രത്യേക വസ്തുക്കൾക്ക് മാത്രമാണ് വി. എഫ്. എക്സ് നൽകിയിരിക്കുന്നത്. പാമ്പ്, പല്ലി, ഇതിനൊക്കെയാണ് എഫക്ടുകൾ നൽകിയിരിക്കുന്നത്. ബാക്കിയെല്ലാം റിയൽ എഫക്ട്സും, വി. എഫ്. എക്സ് റിയൽ ഫുട്ടേജും എല്ലാം മിക്സ് ചെയ്തിട്ടുണ്ട് ചിത്രത്തിൽ. അത് പല സ്ഥലങ്ങളിലും ആർക്കും മനസ്സിലാകാതെ പോയിട്ടുണ്ട്.

അതൊരു ടീം വർക്കാണ്. വി. എഫ്. എക്സ് ചെയ്തിരിക്കുന്ന സ്റ്റുഡിയോ, സ്ക്രിപ്റ്റും സ്റ്റോറി ബോർഡും കണ്ടിരുന്നു. എന്തൊക്കെയാണ് വേണ്ടതെന്ന് പ്ലാൻ ചെയ്തു. അവർ ലൊക്കേഷനിലും വന്നു. അതുകൊണ്ട് എന്തൊക്കെയാണ് വേണ്ടെതെന്നുള്ള ശരിയായ പ്ലാൻ ഉണ്ടായിരുന്നു.

ഇതൊക്കെയാണ് എനിക്ക് വേണ്ട വിഷ്വൽസ്, അപ്പോൾ ഞാൻ എന്തൊക്കെ ഷൂട്ട് ചെയ്യണം, ബാക്കി നിങ്ങൾ ചെയ്യില്ലേ എന്ന് ചോദിച്ചു.

ഞാൻ ഷൂട്ട് ചെയ്തിട്ട് ഇത് മതിയോ അതോ കുറച്ചുകൂടിവേണോയെന്ന് അവരോട് ചോദിക്കും. ഓക്കേ ആണെങ്കിൽ അവർപറയും ബാക്കി അവർ ചെയ്‌തോളാമെന്ന്.

ഞാനും ഒത്തിരി കാര്യങ്ങൾ പഠിച്ചു. വി. എഫ്. എക്സ് കൊണ്ട് ഒത്തിരി കാര്യങ്ങൾ ചെയ്യാമെന്നുള്ള കോൺഫിഡൻസ് വന്നു. കാരണം ഒരു ഉദാഹരണം പറഞ്ഞാൽ ക്യാമറയിലേക്ക് നോക്കുന്ന ജൂനിയർ ആർട്ടിസ്റ്റിനെ ചിലപ്പോൾ നമ്മൾ ശ്രദ്ധിക്കില്ല.
നല്ല മഴയായതുകൊണ്ട് ഷൂട്ട് ചെയ്യുമ്പോൾ അത് കാണാൻ പറ്റില്ല. ചിലപ്പോൾ എഡിറ്റ് ചെയ്യുമ്പോഴും കാണില്ല. ഇതിനുശേഷം പടം ഒരു പത്ത് പത്തിനഞ്ച്‌ തവണ കണ്ടുകഴിഞ്ഞ്‌ , റിലീസിന് മൂന്നുദിവസം മുൻപാണ് ഞാൻ ഇത് കാണുന്നത്.

ഞാൻ ഇത് വി. എഫ്. എക്‌സിന് കൊടുത്തു. അവർ ഒരു മൂന്നുദിവസത്തിനുള്ളിൽ അയച്ചുതന്നു. അതിൽ അയാൾ ആകാശത്തേക്ക് നോക്കിനിൽക്കുന്ന ഷോട്ടാക്കി തന്നു ( ചിരിച്ചുകൊണ്ട് ). വി. എഫ്. എക്സിന്റെ സാധ്യതകൾ വളരെ കൂടുതലാണ്,’ ജൂഡ് പറഞ്ഞു.

Content Highlights: Jude Anthany Joseph on 2018 movie