നൂറാമത്തെ എല്‍.ഡി.എഫ് എം.എല്‍.എയായി ഡോ. ജോ ജോസഫ് നിയമസഭയില്‍ ഉണ്ടാകും: ജോസ് കെ. മാണി
Kerala News
നൂറാമത്തെ എല്‍.ഡി.എഫ് എം.എല്‍.എയായി ഡോ. ജോ ജോസഫ് നിയമസഭയില്‍ ഉണ്ടാകും: ജോസ് കെ. മാണി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 9th May 2022, 3:27 pm

കൊച്ചി: നൂറാമത്തെ എല്‍.ഡി.എഫ് എം.എല്‍.എയായി ഡോ. ജോ ജോസഫ് നിയമസഭയില്‍ ഉണ്ടാകുമെന്ന് ജോസ് കെ. മാണി എം.പി.

തൃക്കാക്കരയില്‍ യു.ഡി.എഫ് പകച്ചു നില്‍ക്കുകയാണ്. അത് അവരുടെ തകര്‍ച്ചയ്ക്ക് കാരണമാകും. സഭ ആത്മീയ കാര്യങ്ങളില്‍ ഉറച്ച് നില്‍ക്കുകയാണെന്നും അവരെ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴയ്ക്കുന്നത് ശരിയായ നടപടിയല്ലെന്നും ജോസ് കെ. മാണി പറഞ്ഞു.

കഴിഞ്ഞ തവണ എ.എ.പിക്കും ട്വന്റി ട്വന്റിക്കും വോട്ട് ചെയ്ത ജനങ്ങള്‍ ഇത്തവണ എല്‍.ഡി.എഫിന് വോട്ട് ചെയ്യുമെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന് എല്‍.ഡി.എഫ് ‘ഉറപ്പാണ് 100, ഉറപ്പാണ് തൃക്കാക്കര’ എന്ന ടാഗ് ലൈന്‍ മുന്നോട്ടുവെച്ചിരുന്നു.

2021 നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് മുന്നോട്ടുവെച്ച ‘ഉറപ്പാണ് എല്‍.ഡി.എഫ്’ ടാഗ് ലൈന് വന്‍ സ്വീകാര്യത ലഭിച്ചിരുന്നു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പോടെ നിയമസഭയില്‍ നൂറ് സീറ്റ് തികയ്ക്കാന്‍ കഴിയുമെന്നാണ് എല്‍.ഡി.എഫ് പുതിയ ടാഗ് ലൈനിലൂടെ മുന്നോട്ടുവെക്കുന്നത്. മെയ് 31 നാണ് തൃക്കാക്കരയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.

തൃക്കാക്കരയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫും യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഉമ തോമസും നാമ നിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു.

 

 

 

Content Highlights: Jose K Mani About Jo Joseph