ഐ.സി.സി ടി-20 ലോകകപ്പിന് മുന്നോടിയായി നടന്ന പാകിസ്ഥാന്‍-ഇംഗ്ലണ്ട് നാല് ടി-20 മത്സരങ്ങളുടെ പരമ്പര 2-0ത്തിന് ഇംഗ്ലീഷ് പട സ്വന്തമാക്കിയിരുന്നു.
പരമ്പരയിലുടനീളം തകര്‍പ്പന്‍ പ്രകടനമാണ് ഇംഗ്ലണ്ട് നായകന്‍ ജോസ് ബട്‌ലര്‍ നടത്തിയത്. അവസാന മത്സരത്തില്‍ 21 പന്തില്‍ 39 റണ്‍സാണ് ബട്‌ലര്‍ നേടിയത്. രണ്ടാം ടി-20യില്‍ 51 പന്തില്‍ 84 റണ്‍സുമാണ് ഇംഗ്ലണ്ട് നായകന്‍ നേടിയത്. പരമ്പരയിലെ രണ്ട് മത്സരങ്ങള്‍ മഴമൂലം ഉപേക്ഷിക്കുകയും ചെയ്തിരുന്നു.
ഈ തകര്‍പ്പന്‍ പ്രകടനങ്ങള്‍ക്ക് പിന്നാലെ ഇന്റര്‍നാഷണല്‍ ടി-20 ക്രിക്കറ്റില്‍ 3000 റണ്‍സ് എന്ന പുതിയ നാഴികകല്ലിലേക്കും ബട്‌ലര്‍ നടന്നു കയറിയിരുന്നു.
ഇതിനു പിന്നാലെ മറ്റൊരു ചരിത്ര നേട്ടവുമാണ് ഇംഗ്ലണ്ട് നായകന്‍ സ്വന്തമാക്കിയത്. ടി-20 ഇന്റര്‍നാഷണല്‍ ഏറ്റവും വേഗത്തില്‍ 3000 റണ്‍സ് നേടുന്ന ആദ്യ താരമായി മാറാനാണ് ഇംഗ്ലണ്ട് നായകന് സാധിച്ചത്.
2068 പന്തില്‍ നിന്നുമാണ് ബട്‌ലര്‍ 3000 റണ്‍സ് സ്വന്തമാക്കിയത്. 2078 പന്തില്‍ നിന്നും ഈ നേട്ടം സ്വന്തമാക്കിയ ഓസ്‌ട്രേലിയന്‍ ഇതിഹാസം ആരോണ്‍ ഫിഞ്ചിനെ മറികടന്നു കൊണ്ടായിരുന്നു ഇംഗ്ലണ്ട് നായകന്റെ മുന്നേറ്റം.
ഇനി ജോസ് ബട്‌ലറിന്റെയും കൂട്ടരുടെയും മുന്നിലുള്ളത് ടി-20 ലോക കിരീടമാണ്. ജൂണ്‍ നാലിന് സ്‌കോട്ട്‌ലാന്‍ഡിനെതിരെയാണ് ഇംഗ്ലണ്ടിന്റെ ആദ്യ മത്സരം. കെന്‍സിങ്‌ടെന്‍ ഓവല്‍ ബാര്‍ബര്‍ഡോസാണ് വേദി.
Content Highlight: Jos Butler Create a new record in T20