ചണ്ഡീഗഡ്: കര്‍ഷക സമരം എങ്ങനെയെങ്കിലും അവസാനിപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ആവശ്യപ്പെട്ട് ബി.ജെ.പി സഖ്യകക്ഷി ജെ.ജെ.പി. ഹരിയാനയിലെ ഗ്രാമങ്ങളില്‍ തങ്ങള്‍ക്ക് കടക്കാന്‍ പറ്റുന്നില്ലെന്നും അതുകൊണ്ട് എത്രയും പെട്ടെന്ന് സമരം അവസാനിപ്പിക്കാന്‍ വഴിയുണ്ടാക്കണമെന്നുമാണ് ജെ.ജെ.പി എം.എല്‍.എ റാം കുമാര്‍ ഗൗതം ആവശ്യപ്പെട്ടത്.
‘ഈ പ്രക്ഷോഭം സംഭാഷണത്തിലൂടെ വേഗത്തില്‍ അവസാനിപ്പിക്കണമെന്ന് ഞാന്‍ മോദിജിയോട് അഭ്യര്‍ത്ഥിക്കുന്നു. ഇത് നീണ്ടുനില്‍ക്കുകയാണെങ്കില്‍ അത് അപകടകരമാണ്,’ ഗൗതം ഹരിയാന നിയമസഭയില്‍ പറഞ്ഞു.
നിരവധി ഗ്രാമങ്ങളില്‍ ബി.ജെ.പി-ജെ.ജെ.പി എം.എല്‍.എമാര്‍ നേരിടുന്ന പ്രതിഷേധത്തെക്കുറിച്ചും ഗൗതം പറഞ്ഞു.
ഹരിയാന ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗതാലയുടെ പാര്‍ട്ടിയാണ് ജെ.ജെ.പി.
കര്‍ഷക സമരത്തിന് പരിഹാരം കാണുംവരെ 306 ഗ്രാമങ്ങളില്‍ ബി.ജെ.പി-ജെ.ജെ.പി നേതാക്കള്‍ക്ക് ഹരിയാനയിലെ ധാദന്‍ ഖാപ്പ് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.
കല്യാണം പോലുള്ള പരിപാടികളില്‍ ഒന്നും തന്നെ ബി.ജെ.പിക്കാരയോ ജെ.ജെ.പിക്കാരയോ ക്ഷണിക്കേണ്ടതില്ലെന്നായിരുന്നു തീരുമാനം.
കര്‍ഷക പ്രക്ഷോഭം തുടരുന്നതുവരെയും മൂന്ന് കാര്‍ഷിക നിയമങ്ങള്‍ സര്‍ക്കാര്‍ റദ്ദാക്കുന്നതുവരെയും 306 ഗ്രാമങ്ങളില്‍ നിന്നുള്ള ആരും വിവാഹച്ചടങ്ങുകള്‍ ഉള്‍പ്പെടെയുള്ള ഏതെങ്കിലും പരിപാടികളില്‍ ബി.ജെ.പി-ജെ.ജെ.പി നേതാക്കളെ ക്ഷണിക്കില്ലെന്ന് തീരുമാനിച്ചതായി ധാദന്‍ ഖാപ്പ് നേതാവ് ആസാദ് പാല്‍വാ പറഞ്ഞിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക