national news
മോദിക്കെതിരെ ട്വീറ്റ്‌; ഗുജറാത്തിലെത്തി ജിഗ്‌നേഷ് മേവാനിയെ അറസ്റ്റ് ചെയ്ത് അസം പൊലീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Apr 21, 02:47 am
Thursday, 21st April 2022, 8:17 am

അഹമ്മദാബാദ്: ദളിത് നേതാവും ഗുജറാത്തിലെ എം.എല്‍.എയുമായ ജിഗ്‌നേഷ് മേവാനി അറസ്റ്റില്‍. അസം പൊലീസാണ് ഗുജറാത്തിലെ പാലംപൂരില്‍ നിന്ന് മേവാനിയെ അറസ്റ്റ് ചെയ്തത്. ബുധനാഴ്ച രാത്രി 11.30 ഓടെ അദ്ദേഹത്തിന്റെ വസതിയിലെത്തിയാണ് അറസ്റ്റ് ചെയ്തത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച് ട്വീറ്റ് ചെയ്തതിനാണ് അറസ്റ്റ്. അസമിലെ കൊക്രജാറില്‍ നിന്നുള്ള ബി.ജെ.പി നേതാവ് അരൂപ് കുമാര്‍ ഡേയാണ് ജിഗ്നേഷിനെതിരെ പരാതി നല്‍കിയത്.

അസം പൊലീസ് ഉദ്യോഗസ്ഥര്‍ പങ്കിട്ട രേഖ പ്രകാരം, മേവാനിയുടെ ട്വീറ്റിന്മേല്‍ ദിവസങ്ങള്‍ക്ക് മുമ്പ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ട്വീറ്റ് ട്വിറ്റര്‍ നീക്കം ചെയ്തിട്ടുണ്ട്.

രാത്രി തന്നെ പാലംപൂരില്‍ നിന്ന് അഹമ്മദബാദിലെത്തിച്ച മേവാനിയെ ഇന്ന് തന്നെ ട്രെയിന്‍ മാര്‍ഗം ഗുവാഹട്ടിയിലേക്ക് കൊണ്ടുപോകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഗുജറാത്ത് വദ്ഗാം മണ്ഡലത്തിലെ എം.എല്‍.എ ആണ് ജിഗ്‌നേഷ്.

 

Content Highlights: Jignesh Mevani, Dalit Leader And Gujarat MLA, Arrested By Assam Police