Entertainment
വിനീത് ഒരു കിങ് മേക്കറാണ്, ധ്യാൻ ശരിക്കും ഞെട്ടിച്ചു; വർഷങ്ങൾക്ക് ശേഷത്തെ പ്രശംസിച്ച് ഹിറ്റ്‌ മേക്കർ സംവിധായകൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Apr 13, 08:57 am
Saturday, 13th April 2024, 2:27 pm

ഹൃദയത്തിനുശേഷം വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ ഒരുങ്ങിയ ‘വർഷങ്ങൾക്ക് ശേഷം’ തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്.

തൊട്ടതെല്ലാം പൊന്നാക്കിയിട്ടുള്ള സംവിധായകനാണ് വിനീത് ശ്രീനിവാസൻ. ആ പതിവ് തെറ്റിച്ചിട്ടില്ല എന്നാണ് ചിത്രത്തിന്റെ ആദ്യ ദിനം വന്ന പ്രേക്ഷക പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്.

ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ എന്നിവരുടെ ഗംഭീര പ്രകടനത്തോടൊപ്പം നിവിൻ പോളിയുടെ തിരിച്ചുവരവു കൂടെയായാണ് ചിത്രം വിലയിരുത്തപ്പെടുന്നത്. ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ചു കൊണ്ട് മുന്നോട്ട് വന്നിരിക്കുകയാണ് സംവിധായകൻ ജീത്തു ജോസഫ്.

റിയൽ ലൈഫുമായി റിലേറ്റ് ചെയ്യാൻ പറ്റുന്ന സിനിമയാണ് വർഷങ്ങൾക്ക് ശേഷമെന്ന് ജീത്തു പറയുന്നു. ധ്യാനിന്റെ പ്രകടനം തന്നെ ഞെട്ടിച്ചെന്നും ധ്യാനിനെ വിളിച്ച് സംസാരിക്കണമെന്നും ജീത്തു പറഞ്ഞു. വിനീത് ശ്രീനിവാസന്റെ സിനിമകൾ തനിക്ക് ഒരുപാട് ഇഷ്ടമാണെന്നും മാധ്യമ പ്രവർത്തകരോട് അദ്ദേഹം പറഞ്ഞു.

ഭയങ്കര റിയൽ ലൈഫ് ആയിട്ട് തോന്നിയ ചിത്രമാണ് വർഷങ്ങൾക്ക് ശേഷം. ഒരുപാട് അനുഭവങ്ങൾ ഫീൽ ചെയ്തു. എല്ലാവരും അതി മനോഹരമായി ചെയ്തു. ധ്യാൻ സത്യത്തിൽ ഞെട്ടിച്ചു കളഞ്ഞു. ഞാൻ വന്നപ്പോൾ കണ്ടു. നാളെ അവനെ വിളിക്കുന്നുണ്ട്.

ധ്യാനിനെ സംബന്ധിച്ച് ഭയങ്കര ബ്രേക്ക്‌ ത്രൂവാണ് ഈ സിനിമ. അപ്പുവും നന്നായി ചെയ്തു. ബാക്കി കഥാപാത്രങ്ങളും മികച്ചതായി വന്നിട്ടുണ്ട്. എല്ലാവരും നല്ല രീതിയിൽ പെർഫോം ചെയ്തിട്ടുണ്ട്. വിനീത് ശ്രീനിവാസൻ ഒരു കിങ് മേക്കറാണ്. അദ്ദേഹത്തിന്റെ സ്ക്രിപ്റ്റൊക്കെ ഒരുപാട് ഇഷ്ടമാണ്. എനിക്കെപ്പോഴും ഇഷ്ടമുള്ള ഒരു റൈറ്റർ കം ഡയറക്ടറാണ് വിനീത്,’ ജീത്തു പറഞ്ഞു.

 

Content Highlight: Jeethu Joseph Talk About Varshangalkk Shesham Movie