Advertisement
Entertainment
ആദ്യമെനിക്ക് ഷോക്കായിരുന്നു, പിന്നീട് ആ പറഞ്ഞത് ശരിയല്ലെന്ന് എനിക്ക് മനസിലായി: അഭയ ഹിരണ്മയി

വ്യത്യസ്തമായ ആലാപനശൈലി കൊണ്ട് ശ്രദ്ധേയയായ ഗായികയാണ് അഭയ ഹിരണ്മയി. 2014ൽ ആണ് ഹിരണ്മയി ആദ്യമായി സിനിമ മേഖലയിലേക്ക് കടന്നുവരുന്നത്. നാക്കു പെന്റ നാക്കു ടാക്ക ആയിരുന്നു ആദ്യ ചിത്രം. അതിന് ശേഷം ദിലീപ്-മംമ്ത കൂട്ടുകെട്ടിൽ വന്ന 2 കണ്ട്രീസിലെ തന്നെ താനെ എന്ന ഗാനത്തിലൂടെ ശ്രദ്ധേയയായി. ഗൂഢാലോചന എന്ന സിനിമയിലെ കോഴിക്കോടിനെക്കുറിച്ചുള്ള ഗാനമാണ് അഭയ ഹിരണ്മയിയെ കൂടുതൽ പ്രശസ്തയാക്കിയത്.

2014ൽ ജോജു ജോർജ് സംവിധാനം ചെയ്ത പണി എന്ന സിനിമയിലും അഭയ അഭിനയിച്ചിട്ടുണ്ട് . ഇപ്പോൾ അതിനെക്കുറിച്ച് സംസാരിക്കുകയാണ് അഭയ ഹിരണ്മയി.

സിനിമയിറങ്ങി റിവ്യൂ എടുത്ത് നോക്കിയപ്പോള്‍ നെഗറ്റീവായിട്ടൊരു കമന്റ് ആണ് ആദ്യം കണ്ടതെന്നും അപ്പോള്‍ പണി പാളിയല്ലോ, എന്താണിത് എന്നാണ് ചിന്തിച്ചതെന്നും അഭയ പറയുന്നു.

ആദ്യത്തെ അര മണിക്കൂറായിരുന്നു ഞാന്‍ ആദ്യം കണ്ടതെന്നും എന്നാൽ അതിൽ പെർഫോം ചെയ്യാനില്ലായിരുന്നെന്നും അഭയ പറഞ്ഞു. രണ്ടാം ഭാഗം തൊട്ടാണ് തനിക്ക് പെര്‍ഫോം ചെയ്യുന്ന ഭാഗം ഉണ്ടായിരുന്നതെന്നും അപ്പോള്‍ അതിനെ വിലയിരുത്തിയപ്പോള്‍ താൻ ഷോക്കായിപ്പോയെന്നും അഭയ വ്യക്തമാക്കി.

പക്ഷെ, താന്‍ ആ സിനിമ കണ്ടപ്പോള്‍ ഈ പറഞ്ഞതൊന്നും ശരിയല്ലെന്ന് മനസിലായെന്നും താനൊരു ഒരു തുടക്കക്കാരിയാണ്, അതിന്റേതായ പ്രശ്‌നങ്ങളുണ്ട് ആ സിനിമയിലെന്നും തനിക്കത് കണ്ടപ്പോൾ തന്നെ മനസിലായെന്നും അഭയ കൂട്ടിച്ചേർത്തു. വൺ ടു ടോക്സിനോട് സംസാരിക്കുകയായിരുന്നു അഭയ ഹിരണ്മയി

‘സിനിമയിറങ്ങി റിവ്യൂ എടുത്ത് നോക്കിയപ്പോള്‍ നെഗറ്റീവായിട്ടൊരു കമന്റ് ആണ് ആദ്യം കണ്ടത്. അപ്പോള്‍ പണി പാളിയല്ലോ, എന്താണിത് എന്നാണ് ഞാന്‍ ആലോചിച്ചത്. ആദ്യത്തെ അര മണിക്കൂറായിരുന്നു ഞാന്‍ ആദ്യം കണ്ടത്. അതിനകത്ത് എനിക്ക് വലുതായിട്ടൊന്നും ചെയ്യാനില്ല. രണ്ടാം ഭാഗം തൊട്ടാണ് എനിക്കുള്ള പെര്‍ഫോം ചെയ്യുന്ന ഭാഗം ഉണ്ടായിരുന്നത്. അപ്പോള്‍ അതിനെ വിലയിരുത്തിയപ്പോള്‍ ഞാന്‍ ഷോക്കായിപ്പോയി.

പക്ഷെ, ഞാന്‍ ആ സിനിമ കണ്ടപ്പോള്‍ ഈ പറഞ്ഞതൊന്നും ശരിയല്ല എന്നെനിക്ക് തോന്നി. ഞാന്‍ ഡീസന്റായിട്ട് ചെയ്തു എന്നാണ് എനിക്ക് മനസിലായത്. ഞാന്‍ ഒരു തുടക്കക്കാരിയാണ്, അതിന്റേതായ പ്രശ്‌നങ്ങളുണ്ട് ആ സിനിമയില്‍. എനിക്കത് കാണുമ്പോള്‍ മനസിലായി,’ അഭയ ഹിരണ്മയി പറയുന്നു.

Content Highlight: At first I was shocked, but later I realized that what he said was not true says Abhaya Hiranmayi