തുടര്‍തോല്‍വിയില്‍ നിന്നും കരകയറൊനാരുങ്ങുന്ന രാജസ്ഥാന്‍ റോയല്‍സിന്റെ സീസണിലെ പത്താം മത്സരം ഹോം സ്‌റ്റേഡിയമായ ജയ്പൂരിലെ സവായ് മാന്‍സിങ് സ്റ്റേഡിയത്തില്‍ തുടരുകയാണ്. കരുത്തരായ ഗുജറാത്ത് ടൈറ്റന്‍സാണ് എതിരാളികള്‍. മത്സരത്തില്‍ ടോസ് നേടിയ രാജസ്ഥാന്‍ റോയല്‍സിന്റെ ഇടക്കാല ക്യാപ്റ്റന്‍ റിയാന്‍ പരാഗ് എതിരാളികളെ ബാറ്റിങ്ങിനയച്ചു.
പതിവുപോലെ മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ സായ് സുദര്‍ശനും ശുഭ്മന്‍ ഗില്ലും ടൈറ്റന്‍സിന് സമ്മാനിച്ചത്. ആദ്യ വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 39 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി.
Short ball? No problem. That pull shot was next level! 💪
Watch the LIVE action ➡ https://t.co/GeTHelSNLF #IPLonJioStar 👉 #RRvGT | LIVE NOW on Star Sports 1, Star Sports 1 Hindi & JioHotstar pic.twitter.com/Wl8pRsCYlM
— Star Sports (@StarSportsIndia) April 28, 2025
സായ് സുദര്‍ശനെ മടക്കി മഹീഷ് തീക്ഷണയാണ് കൂട്ടുകെട്ട് പൊളിച്ചത്. 30 പന്തില്‍ 39 റണ്‍സുമായി നില്‍ക്കവെ റിയാന്‍ പരാഗിന് ക്യാച്ച് നല്‍കിയായിരുന്നു താരത്തിന്റെ മടക്കം.
നേരത്തെ വ്യക്തിഗത സ്‌കോര്‍ ഒമ്പതില്‍ നില്‍ക്കവെ സായ് സുദര്‍ശനെ പുറത്താക്കാന്‍ ലഭിച്ച സുവര്‍ണാവസരം ഷിംറോണ്‍ ഹെറ്റ്‌മെയര്‍ തുലപ്പിച്ചു കളയുകയായിരുന്നു. ഒട്ടും എഫേര്‍ട്ട് എടുക്കാതെ അനായാസമായി കയ്യിലൊതുക്കാന്‍ സാധിക്കുമായിരുന്ന ക്യാച്ച് താരം കൈവിട്ടുകളഞ്ഞു.
അതേസമയം, പുറത്താകുന്നതിന് മുമ്പ് തന്നെ റണ്‍വേട്ടക്കാരുടെ പട്ടികയിലെ ഒന്നാം സ്ഥാനക്കാരനുള്ള ഓറഞ്ച് ക്യാപ്പ് വിരാട് കോഹ്‌ലിയില്‍ നിന്നും സായ് സുദര്‍ശന്‍ തിരിച്ചുപിടിച്ചിരുന്നു. റണ്‍വേട്ടയില്‍ മൂന്നാം സ്ഥാനത്തുണ്ടായിരുന്ന ടൈറ്റന്‍സ് ഓപ്പണര്‍, മുംബൈ ഇന്ത്യന്‍സ് സൂപ്പര്‍ താരം സൂര്യകുമാര്‍ യാദവിനെയും വിരാട് കോഹ്‌ലിയെയും മറികടന്നാണ് റണ്‍വേട്ടയില്‍ ഒന്നാമതെത്തിയത്.
ORANGE CAP for SaiSu ▶️ #AavaDe 🧡
— Gujarat Titans (@gujarat_titans) April 28, 2025
ഐ.പി.എല്‍ 2025 – ഓറഞ്ച് ക്യാപ്പ് ലീഡര്‍ബോര്‍ഡ് (ഇതുവരെ)
(താരം – ടീം – ഇന്നിങ്‌സ് – റണ്‍സ് എന്നീ ക്രമത്തില്‍)
സായ് സുദര്‍ശന്‍ – ഗുജറാത്ത് ടൈറ്റന്‍സ് – 9 – 456
വിരാട് കോഹ്‌ലി – റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു – 10 – 443
സൂര്യകുമാര്‍ യാദവ് – മുംബൈ ഇന്ത്യന്‍സ് – 10 – 427
നിക്കോളാസ് പൂകരന്‍ – ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് – 10 – 404
മിച്ചല്‍ മാര്‍ഷ് – ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് – 9 – 378
ഇതിനൊപ്പം ഐ.പി.എല്‍ 2024 മുതല്‍ ഏറ്റവുമധികം തവണ 30+ സ്‌കോര്‍ സ്വന്തമാക്കുന്ന താരങ്ങളുടെ പട്ടികയില്‍ വിരാട് കോഹ്‌ലിയെ വീണ്ടും മറികടക്കാനും സായ് സുദര്‍ശന് സാധിച്ചു. ഇത് 18ാം തവണയാണ് സായ് സുദര്‍ശന്‍ 2024 മുതല്‍ 30+ റണ്‍സ് സ്വന്തമാക്കുന്നത്.
(താരം – എത്ര തവണ എന്നീ ക്രമത്തില്‍)
സായ് സുദര്‍ശന്‍ – 18*
വിരാട് കോഹ്‌ലി – 17
നിക്കോളാസ് പൂരന്‍ – 14
റിയാന്‍ പരാഗ് – 13
അതേസമയം, ആദ്യം ബാറ്റ് ചെയ്ത് മികച്ച ടോട്ടല്‍ പടുത്തുയര്‍ത്താനുള്ള ശ്രമത്തിലാണ് ടൈറ്റന്‍സ്. നിലവില്‍ 15 ഓവര്‍ പിന്നിടുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 149 എന്ന നിലയിലാണ് മുന്‍ ചാമ്പ്യന്‍മാര്‍. 15 പന്തില്‍ 30 റണ്‍സുമായി ജോസ് ബട്‌ലറും 45 പന്തില്‍ 77 റണ്‍സുമായി ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലുമാണ് ക്രീസില്‍.
ഗുജറാത്ത് ടൈറ്റന്‍സ് പ്ലെയിങ് ഇലവന്‍
സായ് സുദര്‍ശന്‍, ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), ജോസ് ബട്‌ലര്‍ (വിക്കറ്റ് കീപ്പര്‍), വാഷിങ്ടണ്‍ സുന്ദര്‍, ഷാരൂഖ് ഖാന്‍, രാഹുല്‍ തെവാട്ടിയ, കരീം ജന്നത്, റാഷിദ് ഖാന്‍, രവിശ്രീനിവാസന്‍ സായ് കിഷോര്‍, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ.
രാജസ്ഥാന്‍ റോയല്‍സ് പ്ലെയിങ് ഇലവന്‍
യശസ്വി ജെയ്‌സ്വാള്‍, വൈഭവ് സൂര്യവംശി, നിതീഷ് റാണ, റിയാന്‍ പരാഗ് (ക്യാപ്റ്റന്‍), ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), ഷിംറോണ്‍ ഹെറ്റ്‌മെയര്‍, വാനിന്ദു ഹസരങ്ക, ജോഫ്രാ ആര്‍ച്ചര്‍, മഹീഷ് തീക്ഷണ, സന്ദീപ് ശര്‍മ, യുദ്ധ്‌വീര്‍ സിങ്.
Content Highlight: IPL 2025: RR vs GT: Sai Sudarshan reclaims Orange Cap