Advertisement
Entertainment
സിനിമക്കൊക്കെ അപ്പുറത്താണ് ആ ബന്ധം, എപ്പോഴാണ് പരിചയപ്പെട്ടതെന്ന് ഓർമയില്ല: മഞ്ജു വാര്യർ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 22, 10:34 am
Tuesday, 22nd April 2025, 4:04 pm

17ാം വയസിൽ സാക്ഷ്യം എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന നടിയാണ് മഞ്ജു വാര്യർ. പിന്നീട് സല്ലാപം എന്ന ചിത്രത്തിലെ നായികാകഥാപാത്രത്തിലൂടെ ശ്രദ്ധേയയായി. അതിനു ശേഷം ഏകദേശം 20 ഓളം മലയാള സിനിമകളിൽ മൂന്ന് വർഷത്തെ കാലയളവിൽ വ്യത്യസ്തമായ ഒട്ടേറെ നായികാ കഥാപാത്രങ്ങളിലൂടെ മഞ്ജു പ്രേക്ഷകരെ വിസ്മയിപ്പിച്ചു.

ഈ പുഴയും കടന്ന് എന്ന ചിത്രത്തിലെ അഭിനയത്തിന് മഞ്ജു മികച്ച അഭിനേത്രിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് സ്വന്തമാക്കി. കണ്ണെഴുതി പൊട്ടും തൊട്ട് എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയ ജൂറിയുടെ പ്രത്യേക പരാമർശവും ലഭിച്ചിട്ടുണ്ട്. 1999ൽ അഭിനയം നി‍ർത്തിയെങ്കിലും 2014ൽ ഹൗ ഓൾഡ് ആർ യു എന്ന സിനിമയിലൂടെ മഞ്ജു സിനിമയിലേക്ക് തിരിച്ചുവരവ് നടത്തി.ഇപ്പോള്‍ നടന്‍ ബൈജുവിനെക്കുറിച്ച് സംസാരിക്കുകയാണ് മഞ്ജു വാര്യർ.

എപ്പോഴാണ് കണ്ടതെന്നോ, പരിചയപ്പെട്ടതെന്നോ തനിക്ക് ഓര്‍മയില്ലെന്നും പക്ഷെ, ഇന്ന് ഒരു ആവശ്യം വന്നാലോ അല്ലെങ്കിൽ ആവശ്യമില്ലെങ്കിലും വെറുതെ വിളിച്ച് സംസാരിക്കാൻ തോന്നുന്നയാളാണ് ബൈജുവെന്നും മഞ്ജു വാര്യർ പറഞ്ഞു.

സിനിമക്കും അപ്പുറത്താണ് ആ ബന്ധമെന്നും സിനിമയുടെ പേരിലോ അല്ലെങ്കില്‍ ഒന്നിച്ച് അഭിനയിച്ചതിന്റെ പേരിലോ അല്ല ആ ബന്ധമെന്നും മഞ്ജു വാര്യർ കൂട്ടിച്ചേർത്തു. അമൃത ടി.വിയിലെ ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്നു മഞ്ജു വാര്യർ.

‘എപ്പോഴാണ് കണ്ടതെന്നോ എപ്പോഴാണ് പരിചയപ്പെട്ടതെന്നോ എനിക്ക് ഓര്‍മയില്ല. പക്ഷെ, ഇന്ന് ഒരു ആവശ്യം വന്നാലോ അല്ലെങ്കില്‍ ഒരു ആവശ്യമില്ലെങ്കില്‍ പോലും വെറുതെയെങ്കിലും വിളിച്ച് സംസാരിക്കാന്‍ തോന്നുന്ന ആളാണ്. സിനിമക്കൊക്കെ അപ്പുറത്താണ് ആ ബന്ധം എന്ന് എനിക്ക് തോന്നുന്നു. സിനിമയുടെ പേരിലോ അല്ലെങ്കില്‍ ഒന്നിച്ച് അഭിനയിച്ചതിന്റെ പേരിലോ അല്ല ആ ബന്ധം,’ മഞ്ജു വാര്യർ പറയുന്നു.

മലയാളത്തിലെ സിനിമ സീരിയല്‍ നടനാണ് ബൈജു. 1982ല്‍ പുറത്തിറങ്ങിയ ബാലചന്ദ്രമേനോന്റെ മണിയന്‍പിള്ള അഥവാ മണിയന്‍പിള്ള എന്ന സിനിമയിലൂടെ ശ്രദ്ധേയനായി. പിന്നീട് നിരവധി സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. ചില സിനിമകളില്‍ വില്ലന്‍ വേഷവും കൈകാര്യം ചെയ്തിട്ടുണ്ട്.

Content Highlight: That relationship goes beyond films, I don’t remember when we met says Manju Warrier