2024 ഐ.പി.എല്ലില്‍ കഴിഞ്ഞ തിങ്കളാഴ്ച നടന്ന സണ്‍റൈസേഴ്‌സ് ഹൈദരാബാദ്-റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു മത്സരം ടി-20 ചരിത്രത്തിലെ പല റെക്കോഡുകളും തിരുത്തിക്കുറിച്ച മത്സരം ആയിരുന്നു.
2024 ഐ.പി.എല്ലില്‍ കഴിഞ്ഞ തിങ്കളാഴ്ച നടന്ന സണ്‍റൈസേഴ്‌സ് ഹൈദരാബാദ്-റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു മത്സരം ടി-20 ചരിത്രത്തിലെ പല റെക്കോഡുകളും തിരുത്തിക്കുറിച്ച മത്സരം ആയിരുന്നു.
മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സിനെതിരെ 20 ഓവറില്‍ 287 എന്ന കൂറ്റന്‍ ടോട്ടല്‍ ആണ് ഹൈദരാബാദ് പടുത്തുയര്‍ത്തിയത്. ഇതോടെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ടോട്ടല്‍ എന്ന ചരിത്രവും പിറവിയെടുത്തു. ഈ സീസണില്‍ തന്നെ മുംബൈ ഇന്ത്യന്‍സിനെതിരെ ഹൈദരാബാദ് നേടിയ 277 എന്ന റെക്കോഡ് ടോട്ടലും ഇതിലൂടെ ഓറഞ്ച് ആര്‍മി മറികടക്കുകയായിരുന്നു.
First time was so nice, we had to do it twice 😁#PlayWithFire #RCBvSRH pic.twitter.com/bHlxml4ZxR
— SunRisers Hyderabad (@SunRisers) April 15, 2024
ഹൈദരാബാദ് ഉയര്‍ത്തിയ 287 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബെംഗളൂരുവിന് 262 റണ്‍സിന് ഏഴ് വിക്കറ്റ് എന്ന നിലയില്‍ എത്താനാണ് സാധിച്ചത്.
ഇപ്പോഴിതാ ഒരു രസകരമായ വസ്തുതയാണ് ഏറെ ശ്രദ്ധേയമാകുന്നത്. ഐ.പി.എല്ലില്‍ ഒരു ടീം നേടുന്ന ഉയര്‍ന്ന സ്‌കോറുകള്‍ മറികടക്കുന്ന ടീമുകളില്‍ എല്ലാം ഇന്ത്യന്‍ പേസര്‍ ജയ്ദേവ് ഉനദ്കട്ട് ഭാഗമായിട്ടുണ്ട് എന്നുള്ളതാണ്.
2013ല്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു-പൂനെ മത്സരത്തില്‍ 263 റണ്‍സാണ് ബെംഗളൂരു നേടിയത്. അന്ന് ബെംഗളൂരു ടീമിന്റെ പേസ് നിരയിലെ പ്രധാനിയായിരുന്നു ഉനദ്കട്ട്. ആ മത്സരത്തില്‍ നാല് ഓവറില്‍ 37 റണ്‍സ് വിട്ടു നല്‍കി രണ്ടു വിക്കറ്റുകള്‍ ആണ് ജയ്ദേവ് നേടിയത്. 163 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ പൂനെക്ക് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 133 റണ്‍സ് നേടാനാണ് സാധിച്ചത്.
മുംബൈക്കെതിരെയും ബെംഗളൂരുവിനെതിരെയും ഹൈദരബാദ് കൂറ്റന്‍ ടോട്ടല്‍ നേടുമ്പോള്‍ ഉനത്കട്ട് ഓറഞ്ച് ആര്‍മിയുടെ പേസ് നിരയിലെ പ്രധാനതാരമായിരുന്നു.
ഈ മൂന്ന് ചരിത്രമത്സരങ്ങളുടെ ഭാഗമാവാന്‍ ഉനദ്കട്ടിന് സാധിച്ചത് ഏറെ ശ്രദ്ധേയമാണ്. സണ്‍റൈസസ് ഹൈദരാബാദ് ഉയര്‍ത്തിയ ഈ കൂറ്റന്‍ ടോട്ടല്‍ മറികടക്കാന്‍ ഇനി ഏത് ടീമിന് സാധിക്കുമെന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് ആരാധകര്‍.
Content Highlight: Jaydev Unadkat was a part of all three matches for the highest team total in an innings in IPL history