കൊച്ചി: ചോദ്യപ്പേപ്പര്‍ വിവാദത്തില്‍ ആക്രമണവിധേയനായി ആശുപത്രിയില്‍ കഴിയുന്ന ന്യൂമാന്‍സ് കോളജ് അധ്യാപകന് ടി ജെ ജോസഫിന് വേണ്ടി രക്തം നല്‍കിയത് സോളിഡാരിറ്റി പ്രവര്‍ത്തകര്‍. ജോസഫിന്റെ സഹോദരി സിസ്റ്റര്‍ മേരി സ്റ്റെല്ലയാണ് വി എ സലിമിനെ വിളിച്ച് രക്തം ലഭ്യമാകുമോ എന്ന് അന്വേഷിച്ചത്. ജമാ അത്ത് ഇസ്ലാമി കൊച്ചി എരിയ ഓര്‍ഗനൈസറാണ് സലിം.തുടര്‍ന്ന് പതിനഞ്ചോളം സോളിഡാരിറ്റി പ്രവര്‍ത്തകര്‍ കൊച്ചി സ്പെഷാലിറ്റി ഹോസ്പിറ്റലിലെത്തി രക്തം നല്‍കുകയായിരുന്നു.
ടി ജെ ജോസഫിന്റെ അടിയന്തര ചികില്‍സക്കുവേണ്ട 17 യൂനിറ്റ് രക്തത്തില്‍ 12 യൂനിറ്റും നല്‍കിയത് സോളിഡാരിറ്റി പ്രവര്ത്തകാരാണ്. പ്രവാചക നിന്ദയുടെ പേരില്‍ സാമൂദായിക ദ്രുവീകരണത്തിന് ചില സംഘടനകള്‍ ശ്രമിച്ചുകൊണ്ടിരിക്കുമ്പോഴാണ് സോളിഡാരിറ്റി പ്രവര്‍ത്തകര്‍ മാതൃകയായത്.
എന്നാല്‍ രക്തം നല്കിയ പ്രവര്‍ത്തകര്‍ക്കെല്ലാം ഭിഷണിയുടെ സ്വരത്തില്‍ ഫോണ്‍കോളുകള്‍ വന്നുകൊണ്ടിരിക്കുകയാണ്. എന്നാല്‍ പരിശോധിച്ചപ്പോള്‍ കോയിന് ബോക്സുകളില്‍ നിന്നാണ് എല്ലാ വിളികളും വന്നതെന്ന് വ്യക്തമായതായി സോളിഡാരിറ്റി സ്റ്റേറ്റ് സെക്രട്ടറി സജീദ് ഖാലിദ് keralaflshnews നോടു പറഞ്ഞു.
സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റായ ഫെയ്സ്ബുക്കില്‍ ചില പോസ്റ്റുകള്‍ക്ക് മറുപടിയായി രക്തം കൊടുത്തതിനെപ്പറ്റി സജീദ് പരാമര്‍ശിച്ചതിനെ തുടര്‍ന്നാണ് പലരും ഫോണ്‍ വിളിച്ചു ഭീഷണി തുടങ്ങിയതെന്നും സജീദ് പറഞ്ഞു. പ്രവാചകനെയും ദൈവത്തെയും നിന്ദിച്ചയാള്‍ക്ക് എന്തിനു രക്തം കൊടുത്തുവെന്നാണ് മിക്ക കോളിന്റെയും ഉള്ളടം.
പ്രവാചകന് പ്രബോധനം ചെയ്ത ഇസ്ലാമാണ് തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം നല്‍കുന്നതെന്നും അതുകൊണ്ടാണ് ജോസഫിന് രക്തം നല്‍കിയതെന്നും ഇനിയും വേണമെങ്കില്‍ രക്തം നല്‍കുമെന്നും സജീദ് പറഞ്ഞു.
“നമസ്ക്കരിച്ചുകൊണ്ടിരിക്കെ ഒട്ടകത്തിന്റെ ചീഞ്ഞളിഞ്ഞ കുടല്‍മാല കഴുത്തിലണിയിച്ച നരാധമനോട് ക്ഷമിച്ചാണ്് പ്രവാചകന് മാതൃക കാട്ടിയത്. അതിനേക്കാള്‍ വലിയ പ്രവാചക നിന്ദയൊന്നുമല്ലലോ ജോസഫ് ചെയ്തത്. വഴിനടന്നു പോവുമ്പോള്‍ തന്റെ തലയില്‍ നിത്യേനെ ചപ്പുചവറുകളും എച്ചിലും മറ്റും വലിച്ചെറിയാറുള്ള പെണ്‍കുട്ടിയെ രോഗബാധിതയായി കണ്ടെത്തിയപ്പോള്‍ അടുത്തു ചെന്ന് കണ്ണുനീര് വാര്‍ത്ത് രോഗശാന്തിക്കായി പ്രാര്‍ത്ഥിക്കുകയാണ് പ്രവാചകന് ചെയ്തത് അല്ലാതെ അവളുടെ കൈ വെട്ടിമാറ്റുകയല്ല ചെയ്തത്”- സജിദ് ചൂണ്ടിക്കാട്ടി.
നീതിനടപ്പാക്കല്‍ വ്യക്തികള്‍ ഏറ്റെടുക്കുമ്പോഴാണ് നാട്ടില്‍ അരാജകത്വം നടമാടുന്നതെന്നും സജീദ് ഖാലിദ് പറഞ്ഞു. കുറ്റം ചെയ്യുന്നവര്‍ക്ക് ശിക്ഷ നല്കാന് ഭരണകൂടത്തെ പ്രേരിപ്പിക്കുകയാണ് വേണ്ടത്.
കൈവെട്ടിമാറ്റലും മറ്റ് കായിക ആക്രമണങ്ങളും സാമുദായിക ഭ്രാന്തിന്റെ ലക്ഷണങ്ങളാണെന്നും തെറ്റു ചെയ്താല്‍ ശിക്ഷിക്കുക എന്നത് ഭരണകൂടത്തിന്റെ കടമയാണെന്നും സോളിഡാരിറ്റിയുടെ എറണാകുളം ജില്ല സെക്രട്ടറി ഉമര്‍ പറഞ്ഞു.
രക്തം നല്കിയവരോട് തനിക്കും തന്റെ സഹോദരനും വളരെയധികം നന്ദിയുണ്ടെന്ന് ആക്രമിക്കപ്പെട്ട ജോസഫിന്റെ സഹോദരി സിസ്റ്റര്‍ സ്റ്റെല്ല keralaflashnesw നോടു പറഞ്ഞു. പ്രതിസന്ധിയില്‍ വളരെ ആശ്വാസകരമായിരുന്നു അവരുടെ പ്രവര്‍ത്തനം- സ്റ്റെല്ല വ്യക്തമാക്കി.