ദുബായ്: യു.എ.ഇയിലേക്ക് മടങ്ങാന്‍ ഇന്ത്യക്കാര്‍ക്ക് വഴിയൊരുങ്ങുന്നു. യു.എ.ഇ അംഗീകരിച്ച രണ്ട് ഡോസ് വാക്സിന്‍ എടുത്ത് 14 ദിവസം പിന്നിട്ട താമസ വിസയുള്ളവർക്ക് ആഗസ്റ്റ് അഞ്ച് മുതല്‍ മടങ്ങാം.
യു.എ.ഇയില്‍ പഠിക്കുന്ന കുട്ടികള്‍ക്കും മടങ്ങിയെത്താന്‍ അവസരമൊരുക്കും. കുട്ടികള്‍ക്ക് വാക്സിന്‍ നിര്‍ബന്ധമുണ്ടാകില്ല.
യു.എ.ഇ നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റേഴ്സ് മാനേജ്മെന്റ് അതോറിറ്റി അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യയ്ക്ക് പുറമെ പാകിസ്ഥാന്‍, ശ്രീലങ്ക, നേപ്പാള്‍, നൈജീരിയ, ഉഗാണ്ട എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും യു.എ.ഇ പ്രഖ്യാപിച്ച പുതിയ ഇളവ് ബാധകമാണ്.
കഴിഞ്ഞ ഏപ്രില്‍ 25നാണ് ഇന്ത്യയില്‍ നിന്നുളള വിമാന സര്‍വീസുകള്‍ക്ക് യു.എ.ഇ വിലക്കേര്‍പ്പെടുത്തിയത്. എന്നാല്‍ യു.എ.ഇ സ്വദേശികള്‍, നയതന്ത്ര ഉദ്യോഗസ്ഥര്‍, ഔദ്യോഗിക പ്രതിനിധികള്‍, ബിസിനസുകാര്‍, ഗോള്‍ഡന്‍ വിസയള്ളവര്‍, ആരോഗ്യപ്രവര്‍ത്തവര്‍ എന്നിവരെ യാത്രാ വിലക്കില്‍ നിന്ന് ഒഴിവാക്കിയിരുന്നു.