ഫലസ്തീനിൽ ഹമാസ് തുരങ്കങ്ങൾ ഇപ്പോഴും കാര്യക്ഷമം; സമ്മതിച്ച്‌ ഇസ്രഈൽ
Worldnews
ഫലസ്തീനിൽ ഹമാസ് തുരങ്കങ്ങൾ ഇപ്പോഴും കാര്യക്ഷമം; സമ്മതിച്ച്‌ ഇസ്രഈൽ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 11th July 2024, 1:17 pm

ജെറുസലേം: ഫലസ്തീനിലെ ഹമാസ് തുരങ്കങ്ങൾ ഇപ്പോഴും കാര്യക്ഷമമെന്ന് സമ്മതിച്ച്‌ ഇസ്രഈൽ. കഴിഞ്ഞ ഒമ്പത് മാസമായി ഫലസ്തീൻ പ്രദേശത്ത് ഇസ്രഈൽ തീവ്രമായ ബോംബാക്രമണം നടത്തിയിട്ടും, ഹമാസ് തുരങ്ക ശൃംഖലയുടെ ഭൂരിഭാഗവും ഇപ്പോഴും പ്രവർത്തനക്ഷമമായിരിക്കുകയും ഇസ്രഈലിന് സുരക്ഷാ ഭീഷണി ഉയർത്തുകയും ചെയ്യുന്നുവെന്നാണ് ഇസ്രഈൽ സൈനിക റിപ്പോർട്ട്.

മധ്യ ഗസയിലെ അഭയാർത്ഥി ക്യാമ്പുകളിലും തെക്ക് റഫയിലും വടക്ക് ഷെജയ്യയിലും ഹമാസ് തുരങ്കങ്ങൾ നല്ല നിലയിലാണ് പ്രവർത്തിക്കുന്നതെന്ന് ഇസ്രഈൽ ഓൺലൈൻ പത്രമായ ടൈംസ് ഓഫ് ഇസ്രഈൽ പറയുന്നു.

ഇവക്കെല്ലാം ഇസ്രഈലിനോട് യുദ്ധം ചെയ്യാനുള്ള കഴിവുണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഗസയിലെ ഹമാസ് തുരങ്ക ശൃംഖലയ്ക്ക് 563 മുതൽ 724 കിലോമീറ്റർ വരെ നീളമുണ്ടെന്ന് ജനുവരിയിൽ ഇസ്രഈൽ സൈനികകാര്യ മന്ത്രാലയം അറിയിച്ചിരുന്നു.

ഫലസ്തീനികൾക്കെതിരെ പതിറ്റാണ്ടുകളായി ഇസ്രഈൽ നടത്തിയ രക്തച്ചൊരിച്ചിലിനും നാശത്തിനും മറുപടിയായി ഹമാസ് ഓപ്പറേഷൻ അൽ-അഖ്സ സ്റ്റോം നടത്തിയതിന് ശേഷമാണ് ഒക്ടോബർ 7 ന് ഇസ്രായേൽ ഗസയിൽ യുദ്ധം ആരംഭിച്ചത്. 17,000 കുട്ടികൾ ഉൾപ്പെടെ 38,000 ത്തിലധികം ഫലസ്തീനികളെയാണ് ഇസ്രഈൽ ഇതുവരെ കൊന്നൊടുക്കിയത്.

ഗസയുടെ പ്രദേശങ്ങളിൽ ഇസ്രഈൽ സമ്പൂർണ ഉപരോധമാണ് നടപ്പിലാക്കുന്നത്, ഇത് ഫലസ്തീൻ പ്രദേശത്തേക്കുള്ള ഭക്ഷ്യവസ്തുക്കൾ, മരുന്ന്, വൈദ്യുതി, വെള്ളം എന്നിവയുടെ ലഭ്യത കുറച്ചു. നിരവധി കുഞ്ഞുങ്ങളാണ് നിലവിൽ ഇവിടെ പോഷകാഹാര കുറവ് നേരിടുന്നത്. ഇസ്രഈൽ അധിനിവേശത്തിനെതിരെ നിരവധി രാജ്യങ്ങളിൽ നിന്നാണ് പ്രതിഷേധം ഉയരുന്നത്.

Also Read: ആദ്യ ചിത്രത്തിൽ തന്നെ അങ്ങനെയൊരു കഥാപാത്രം ചെയ്യുകയെന്നത് വെല്ലുവിളിയായിരുന്നു: മുരളി ഗോപി

Content Highlight: Israel admits Hamas tunnels ‘still highly efficient’ throughout Gaza