തൃശൂര്‍: തൃശൂര്‍ ജില്ലയിലെ 15 സഹകരണ ബാങ്കുകളില്‍കൂടികൂടെ ഗുരുതര ക്രമക്കേട് കണ്ടെത്തി. ഇരിങ്ങാലക്കുട, മുകുന്ദപുരം, കൊടുങ്ങല്ലൂര്‍ എന്നിവിടങ്ങളിലെ ബാങ്കുകളിലാണ് തട്ടിപ്പ് കണ്ടെത്തിയത്.
തട്ടിപ്പ് നടന്നതായി കണ്ടെത്തിയതോടെ സഹകരണ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഇടതുപക്ഷ ഭരണ സമിതികളുടെ നിയന്ത്രണത്തിലുള്ള ബാങ്കുകളിലാണ് ക്രമക്കേട് കണ്ടെത്തിയിരിക്കുന്നത്.
അര്‍ഹതയില്ലാത്തവര്‍ക്ക് കൂടുതല്‍ വായ്പ നല്‍കിയതും നിലവിലില്ലാത്ത സഹകരണ സംഘങ്ങള്‍ക്ക് വായ്പ നല്‍കിയതുമാണ് പുറത്തുവന്നത്.
ക്രമക്കേട് കണ്ടെത്തിയ ബാങ്കുകളില്‍ സഹകരണ വകുപ്പിന്റെ നേതൃത്വത്തില്‍ അന്വേഷണം തുടരുകയാണ്. പരിശോധനയ്ക്ക് ശേഷമേ എത്ര രൂപയുടെ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് കണ്ടെത്താനാവു.
അതേസമയം, കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലെ ആറ് പ്രതികളുടെ ആസ്തി മരപ്പിച്ചിട്ടുണ്ട്. ബാങ്കില്‍ നിന്ന് 100 കോടിയിലധികം രൂപയുടെ വായ്പ തട്ടിപ്പ് നടന്നതായാണ് സഹകരണ ജോയിന്റ് രജിസ്ട്രാറുടെ കണ്ടെത്തല്‍. തട്ടിപ്പ് കണ്ടെത്തിയതിനെ തുടര്‍ന്ന് സി.പി.ഐ.എമ്മിന്റെ നേതൃത്വത്തിലുള്ള ഭരണ സമിതി പിരിച്ചുവിട്ടിരുന്നു.
ബാങ്കിന്റെ ഉടമസ്ഥതയിലുള്ള സൂപ്പര്‍മാര്‍ക്കറ്റുകളിലും ക്രമക്കേട് കണ്ടെത്തിയിരുന്നു. അറസ്റ്റിലായപ്പോള്‍ തന്നെ പ്രതികളുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചിരുന്നു.