ഐ.പി.എല്ലില്‍ കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സിനെതിരെ 106 റണ്‍സിന്റെ കൂറ്റന്‍ വിജയമാണ് കൊല്‍ക്കത്ത സ്വന്തമാക്കിയത്.
ഐ.പി.എല്ലില്‍ കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സിനെതിരെ 106 റണ്‍സിന്റെ കൂറ്റന്‍ വിജയമാണ് കൊല്‍ക്കത്ത സ്വന്തമാക്കിയത്.
വിശാഖപട്ടണത്ത് നടന്ന മത്സരത്തില്‍ ടോസ് നേടിയ കൊല്‍ക്കത്ത ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 272 റണ്‍സ് ആണ് നേടിയത്. പടുകൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ക്യാപ്പിറ്റല്‍സ് 17.2 ഓവറില്‍ 166 റണ്‍സിന് പുറത്താവുകയായിരുന്നു.
കൊല്‍ക്കത്തയുടെ ബാറ്റിങ്ങില്‍ 39 പന്തില്‍ 85 റണ്‍സ് നേടിയാണ് സുനില്‍ നരേന്‍ തകര്‍ത്തടിച്ചത്. ഏഴ് സിക്സും ഏഴ് ഫോറും അടക്കമാണ് നരേന്‍ ദല്‍ഹി ബൗളിങ് നിരയെ അടിച്ച് പറത്തിയത്. 217.95 സ്ട്രൈക്ക് റേറ്റിലാണ് വെസ്റ്റ് ഇന്‍ഡീസ് താരം അടിച്ചെടുത്തത്.
നരേന് പുറമെ അന്‍ക്രിഷ് രഘുവാംഷി 27 പന്തില്‍ 54 റണ്‍സും ആന്ദ്രേ റസല്‍ 19 പന്തില്‍ 41 റണ്‍സും റിങ്കു സിങ് എട്ട് പന്തില്‍ 26 റണ്‍സും നേടി മിന്നിത്തിളങ്ങിയപ്പോള്‍ കൊല്‍ക്കത്ത കൂറ്റന്‍ സ്‌കോറിലേക്ക് നീങ്ങുകയായിരുന്നു. എന്നാലും കെ.കെ.ആറിന് പോസിറ്റീവ് ആയത് ബാറ്റര്‍മാരുടെ പ്രകടനമല്ലെന്നാണ് മുന്‍ ഇന്ത്യന്‍ താരം യൂസഫ് പത്താന്റെ അഭിപ്രായം.
ഇര്‍ഫാന്‍ പത്താന്‍ വരുണ്‍ ചക്രവര്‍ത്തിയുടെ മൂന്ന് വിക്കറ്റ് നേട്ടമാണ് കെ.കെ.ആറിന്റെ ഏറ്റവും വലിയ പോസിറ്റീവ് എന്ന് ലേബല്‍ ചെയ്ത് സംസാരിച്ചത്.
‘വരുണ്‍ ചക്രവര്‍ത്തിയായിരുന്നു കെ.കെ.ആറിന്റെ ഏറ്റവും വലിയ പോസിറ്റീവ്. കഴിഞ്ഞ മത്സരത്തില്‍ അദ്ദേഹത്തിന് വിക്കറ്റുകള്‍ ലഭിച്ചില്ല, എന്നിരുന്നാലും, ദല്‍ഹിക്കെതിരെ അദ്ദേഹം മൂന്ന് വിക്കറ്റ് വീഴ്ത്തി, അവരുടെ പ്രധാന വിക്കറ്റ് ടേക്കര്‍ അവനാണ്, ഇത് മാനേജ്‌മെന്റിന് സന്തോഷമുള്ളതാകും. മികച്ച പ്രകടനം കാഴ്ചവെച്ചാല്‍ ടീമിന് ഈ സീസണില്‍ ഒരുപാട് മുന്നോട്ട് പോകാനാകും,’ സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ ഇര്‍ഫാന്‍ പത്താന്‍ പറഞ്ഞു.
Content highlight: Irfan Pathan Talking About Varun Chakravarthy