Daily News
ഇസിസ് തീവ്രവാദികള്‍ക്കെതിരെയുള്ള ആക്രമണങ്ങളില്‍ ഇറാന് വലിയ പങ്കുവഹിക്കാനുണ്ടെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2014 Sep 20, 02:45 pm
Saturday, 20th September 2014, 8:15 pm

john-kerry-01[]ന്യൂയോര്‍ക്ക്‌: ഇസിസ് തീവ്രവാദികള്‍ക്കെതിരെയുള്ള ആക്രമണങ്ങളില്‍ ഇറാന് വലിയ പങ്കുവഹിക്കാനുണ്ടെന്നും ഇറാഖിന്റെയും സിറിയയുടെയും പ്രദേശങ്ങള്‍ ഇസിസ് കൈയടക്കി വച്ചിരിക്കുകയാണെന്നും യു.എസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി പറഞ്ഞു.

യുദ്ധത്തില്‍ സഹകരിക്കുന്നതിനുള്ള യു.എസിന്റെ ആവശ്യം നിരസിച്ചതായി ഇറാന്റെ പരമോന്നത നേതാവ് അയ്യത്തുള്ള അലിഖമീനെ പറഞ്ഞിരുന്നു.

എന്നാല്‍ ഈ വാര്‍ത്ത യു.എസ് അധികൃതര്‍ അംഗീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല.

ഇറാഖ് സര്‍ക്കാര്‍ ഇസിസിനെതിരെ നടത്തുന്ന നീക്കങ്ങളെ ഇറാന്‍ പിന്തുണയ്ക്കുന്നുണ്ട്. മാത്രമല്ല ഇസിസിനും മറ്റ് തീവ്രവാദ ഗ്രൂപ്പുകള്‍ക്കെതിരെ സിറിയ നടത്തുന്ന ആക്രമണങ്ങളെ ഇറാന്‍ സഹായിക്കുകയും ചെയ്യുന്നുണ്ട്.

ഇറാഖിലെയും സിറിയയിലെയും സര്‍ക്കാരുമായി ആലോചിച്ചതിന് ശേഷമായിരിക്കും അവിടുത്തെ ഇസിസ് തീവ്രവാദികള്‍ക്കെതിരെ ആക്രമണം നടത്തുകയെന്ന് ജോണ്‍ കെറി പറഞ്ഞു.

ഇസിസ് തീവ്രവാദികളുടെ ഭീഷണി നേരിടുന്ന ഇറാഖ് അടക്കമുള്ള രാജ്യങ്ങളെ സഹായിക്കാന്‍ ഇറാന്‍ തയ്യാറാണെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് ആറഘ്ച്ചി അറിയിച്ചു.

തീവ്രവാദത്തിനെതിരെയുള്ള പ്രവര്‍ത്തനങ്ങളെ ഇറാഖും സിറിയയും പിന്തുണയ്ക്കണമെന്നും വിദേശ നിയമവും യു.എന്നിന്റെ നിയമപത്രവും അനുസരിച്ച് തീവ്രവാദത്തിനെതിരെ പോരാടണമെന്നും അദ്ദേഹം പറഞ്ഞു.