ഐ.പി.എല്‍ 2025 മെഗാ താരലേലത്തില്‍ ആദ്യ താരത്തെ ടീമിലെത്തിച്ച് രാജസ്ഥാന്‍ റോയല്‍സ്. മുന്‍ രാജസ്ഥാന്‍ സൂപ്പര്‍ താരം ജോഫ്രാ ആര്‍ച്ചറിനെയാണ് ടീം സ്വന്തമാക്കിയത്. 12.50 കോടി രൂപ നല്‍കിയാണ് രാജസ്ഥാന്‍ തങ്ങളുടെ പഴയ സൂപ്പര്‍ താരത്തെ ഒരിക്കല്‍ക്കൂടി സവായ് മാന്‍സിങ് സ്റ്റേഡിയത്തിലെത്തിച്ചത്.
ആര്‍ച്ചറിനായുള്ള ലേലത്തില്‍ ആദ്യം രാജസ്ഥാന്‍ കളത്തിലുണ്ടായിരുന്നില്ല. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സും മുംബൈ ഇന്ത്യന്‍സുമാണ് ആര്‍ച്ചറിനായി പിന്നാലെ കൂടിയത്. എന്നാല്‍ ഒരു ഘട്ടത്തില്‍ ലഖ്‌നൗ പിന്‍വാങ്ങിയതോടെ രാജസ്ഥാന്‍ ആര്‍ച്ചറിന് പിന്നാലെ കൂടി.
Back to where it all started. Back to home!
Jofra Archer. Royal. Again! 🔥💗 pic.twitter.com/KdrO6iUez4
— Rajasthan Royals (@rajasthanroyals) November 24, 2024
ലേലത്തില്‍ പുതിയ എതിരാളിയെത്തിയെങ്കിലും മുംബൈ വിട്ടുകൊടുക്കാന്‍ ഒരുക്കമല്ലായിരുന്നു. എന്നാല്‍ വീറും വാശിയുമേറിയ ലേലത്തില്‍ രാജസ്ഥാന്‍ തങ്ങളുടെ ആദ്യ താരത്തെ സ്വന്തമാക്കുകയായിരുന്നു.
2018ല്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പമാണ് ആര്‍ച്ചര്‍ ഐ.പി.എല്ലില്‍ അരങ്ങേറ്റം കുറിച്ചത്. അന്ന് 7.2 കോടി രൂപയ്ക്കാണ് ആര്‍ച്ചര്‍ പിങ്ക് ജേഴ്‌സിയിലെത്തിയത്.
JOFRA ARCHER IS A ROYAL. AGAIN!! 🔥💗 pic.twitter.com/Zcth9BnY2k
— Rajasthan Royals (@rajasthanroyals) November 24, 2024
ഐ.പി.എല്‍ 2025ന് മുന്നോടിയായി രാജസ്ഥാന്‍ ടീമിലെത്തിക്കുന്ന ആദ്യ ക്യാപ്ഡ് താരമാണ് ആര്‍ച്ചര്‍.
അതേസമയം, ന്യൂസിലാന്‍ഡ് സൂപ്പര്‍ താരം ട്രെന്റ് ബോള്‍ട്ടിനായും രാജസ്ഥാനും മുംബൈയും വാശിയേറിയ മത്സരം കാഴ്ചവെച്ചിരുന്നു. തങ്ങളുടെ ഫസ്റ്റ് ഓവര്‍ വിക്കറ്റ് സ്‌പെഷ്യലിസ്റ്റിനെ തിരിച്ചെത്തിക്കാന്‍ രാജസ്ഥാന്‍ ശ്രമിച്ചെങ്കിലും ആര്‍ച്ചറിനെ സ്വന്തമാക്കിയ അതേ വിലയ്ക്ക് തന്നെ ബോള്‍ട്ടിനെ തിരിച്ചെത്തിച്ച് മുംബൈ പകരം ചോദിച്ചു.
🚨 आला रे 🚨
Trent Boult | 🇳🇿
💰: 12.50 Cr#MumbaiMeriJaan #MumbaiIndians #TATAIPLAuction— Mumbai Indians (@mipaltan) November 24, 2024
Mausam bigadne wala hai ⚡😏#MumbaiMeriJaan #MumbaiIndians #TATAIPLAuction pic.twitter.com/5uQPG4QPEe
— Mumbai Indians (@mipaltan) November 24, 2024
(താരം – അടിസ്ഥാന വില – വിന്നിങ് ബിഡ് എന്നീ ക്രമത്തില്‍)
1. ആര്‍. അശ്വിന്‍ – 2 കോടി – 9.75 കോടി
2. ഡെവോണ്‍ കോണ്‍വേ – 2 കോടി – 6.25 കോടി
3. സയ്യിദ് ഖലീല്‍ അഹമ്മദ് – 2 കോടി – 4.8 കോടി
4. രചിന്‍ രവീന്ദ്ര – 1.5 കോടി – 4 കോടി (ആര്‍.ടി.എം)
5. രാഹുല്‍ ത്രിപാഠി – 75 ലക്ഷം – 3.40 കോടി
1. കെ.എല്‍. രാഹുല്‍ – 2 കോടി – 14 കോടി
2. മിച്ചല്‍ സ്റ്റാര്‍ക് – 2 കോടി – 11.75 കോടി
3. ടി. നടരാജന്‍ – 2 കോടി – 10.75 കോടി
4. ജേക് ഫ്രേസര്‍ മക്ഗൂര്‍ക് – 2 കോടി – 9 കോടി (ആര്‍.ടി.എം)
5. ഹാരി ബ്രൂക്ക് – 2 കോടി – 6.25 കോടി
1. ജോസ് ബട്‌ലര്‍- 2 കോടി – 15.75 കോടി
2. മുഹമ്മദ് സിറാജ് – 2 കോടി – 12.25 കോടി
3. കഗീസോ റബാദ – 2 കോടി – 10.75 കോടി
4. പ്രസിദ്ധ് കൃഷ്ണ – 2 കോടി – 9.5 കോടി
1. വെങ്കിടേഷ് അയ്യര്‍ – 2 കോടി – 23..75 കോടി
2. ക്വിന്റണ്‍ ഡി കോക്ക് – 2 കോടി – 3.60 കോടി
1. റിഷബ് പന്ത് – 2 കോടി – 27 കോടി
2. ഡേവിഡ് മില്ലര്‍ – 1.5 കോടി – 7.5 കോടി
3. മിച്ചല്‍ മാര്‍ഷ് – 2 കോടി – 3.4 കോടി
4. ഏയ്ഡന്‍ മര്‍ക്രം – 2 കോടി – 2 കോടി
5. റഹ്‌മാനുള്ള ഗുര്‍ബാസ് – 2 കോടി – 2 കോടി
1. ട്രെന്റ് ബോള്‍ട്ട് – 2 കോടി – 12.5 കോടി
1. ശ്രേയസ് അയ്യര്‍ – 2 കോടി – 26.75 കോടി
2. യൂസ്വേന്ദ്ര ചഹല്‍ – 2 കോടി – 18 കോടി
3. അര്‍ഷ്ദീപ് സിങ് – 2 കോടി – 18 കോടി (ആര്‍.ടി.എം)
4. മാര്‍കസ് സ്റ്റോയ്നിസ് – 2 കോടി – 11 കോടി
5. ഗ്ലെന്‍ മാക്സ്വെല്‍ – 2 കോടി – 4.20 കോടി
1. ഫില്‍ സോള്‍ട്ട് – 2 കോടി – 11.5 കോടി
2. ലിയാം ലിവിങ്സ്റ്റണ്‍ – 2 കോടി – 8.75 കോടി
1. മുഹമ്മദ് ഷമി – 2 കോടി – 10 കോടി
2. ഹര്‍ഷല്‍ പട്ടേല്‍ – 2 കോടി – 8 കോടി
1. ജോഫ്രാ ആര്‍ച്ചര്‍ – 2 കോടി – 12.5 കോടി
2. മഹീഷ് തീക്ഷണ – 2 കോടി – 4.4 കോടി
(താരം – അടിസ്ഥാന വില)
ദേവ്ദത്ത് പടിക്കല്‍ – 2 കോടി
ഡേവിഡ് വാര്‍ണര്‍ – 2 കോടി
ജോണി ബെയര്‍സ്റ്റോ – 2 കോടി
Content Highlight: IPL Mega Auction, Rajasthan Royals picks Jofra Archer