ബീജിങ്:രാജ്യാന്തര കുറ്റാന്വേഷണ ഏജന്‍സിയായ ഇന്റര്‍പോളിന്റെ മേധാവി മെഗ് ഹൊഗ്വായയെ ചൈനയില്‍ വെച്ച് കാണാതായ സംഭവത്തില്‍ ഇന്റര്‍പോള്‍ ചൈനയോട് വീശദീകരണം തേടി. വീട്ടിലേക്കുള്ള യാത്രയ്ക്കിടെയാണ് കാണാതായതെന്ന് ഭാര്യ പരാതിയില്‍ പറയുന്നത്. പൊലീസ് അന്വേഷണം ആരംഭിച്ചു.
സെപ്റ്റംബര്‍ 29ന് സ്വദേശമായ ചൈനയിലേക്ക് പോയതിന് ശേഷം ഭര്‍ത്താവിനെകുറിച്ച് യാതൊരു വിവരവുമില്ലെന്നും പരാതിയില്‍ ഭാര്യ പറയുന്നു. ചൈനയില്‍ വെച്ചാണ് മെഗിനെ കാണാതായതെന്ന് പ്രാഥമികാന്വേഷണത്തില്‍ തെളിഞ്ഞതായി ഫ്രഞ്ച് പൊലീസ് പറഞ്ഞു.
ALSO READ:അഭിലാഷ് ടോമി ഇന്ത്യയിലെത്തി
64കാരനായ മെഗ് ചൈനീസ് പബ്ലിക് സെക്യൂരിറ്റി വകുപ്പ് സഹമന്ത്രിയായിരുന്നു. രണ്ടുവര്‍ഷം മുമ്പാണ് ഇന്റര്‍പോള്‍ മേധാവിയായി തിരഞ്ഞെടുക്കപ്പെട്ടത്.
സൗത്ത് ചൈന മോണിങ് പോസ്റ്റ് മെഗിനെ ചൈന സുരക്ഷ വിഭാഗം ചോദ്യം ചെയ്തതായും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
എന്നാല്‍ ഔദ്യോഗിക സ്ഥിരീകരണമില്ല.വിഷയത്തില്‍ ചൈന തുടരുന്ന മൗനം അതീവ ഗുരുതരമാണെന്ന് ഇന്റര്‍പോള്‍ പ്രതികരിച്ചു.