ലീഗ്സ് കപ്പിന്റെ ഫൈനലില്‍ നാഷ്വില്ലിനെ തകര്‍ത്ത് കപ്പുയര്‍ത്തി ഇന്റര്‍ മയാമി കിരീടമുയര്‍ത്തിയിരുന്നു. നിശ്ചിത സമയത്തും അധിക സമയത്തും ഇരുടീമും സമനിലയില്‍ തുടര്‍ന്നതോടെ പെനാല്‍ട്ടി ഷൂട്ടൗട്ടിലാണ് മെസിപ്പട കപ്പുയര്‍ത്തിയത്.
ഇന്റര്‍ മയാമി ജേഴ്സിയെത്തിയതിന് ശേഷമുള്ള മെസി നേരിട്ട ഏറ്റവും കഠിനമേറിയ മത്സരമായിരുന്നു ലീഗ്സ് കപ്പിന്റെ ഫൈനലിലേത്. മേജര്‍ ലീഗ് സോക്കറിന്റെ പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്തുള്ള നാഷ്വില്ലിനെ മറികടക്കുന്നത് ഇന്റര്‍ മയാമിക്ക് ഒട്ടും എളുപ്പമായിരുന്നില്ല. മെസിയുടെ പ്രകടനത്തിന്റെ മികവിലാണ് മയാമിക്ക് വമ്പന്‍ ജയം സാധ്യമായത്.
ഇന്റര്‍ മയാമിയിലെത്തിതിന് ശേഷം കളിച്ച ഏഴ് മത്സരങ്ങളിലും സ്‌കോര്‍ ചെയ്ത് ടീമിനെ ജയത്തിലേക്ക് നയിക്കാന്‍ മെസിക്ക് സാധിച്ചിരുന്നു. ഏഴ് മത്സരങ്ങളില്‍ നിന്ന് 10 ഗോളും ഒരു അസിസ്റ്റുമാണ് മെസിയുടെ സമ്പാദ്യം. ലീഗ്‌സ് കപ്പില്‍ മയാമിക്കായി കപ്പുയര്‍ത്തിയതോടെ മറ്റൊരു റെക്കോഡ് കൂടി മെസിയെ തേടിയെത്തിയിരുന്നു. ഫുട്‌ബോള്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കിരീടങ്ങള്‍ നേടിയ താരമെന്ന റെക്കോഡാണ് മെസി സ്വന്തമാക്കിയത്.
Tata Martino🗣️: Cuando uno nombra a Leo, dice que es el mejor jugador del mundo. No hay mejor elogio que ese. Valoro mucho lo que él le dice al hincha de Inter Miami, vino a competir, al igual que Busuqets y Alba. Vinieron a competir y hoy les tocó ganar pic.twitter.com/98dy4a8avG
— KING MESSI 10 (@messi10_rey) August 20, 2023
താരത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇന്റര്‍ മയാമിയുടെ പരിശീലകന്‍ ടാറ്റ മാര്‍ട്ടിനോ. റെക്കോഡ് എത്തിയിരിക്കുന്നത് ഏറ്റവും സുരക്ഷിതമായ കൈകളിലാണെന്നാണ് മാര്‍ട്ടിനോ പറഞ്ഞിരിക്കുന്നത്.
‘വ്യക്തിഗത നേട്ടത്തേക്കാള്‍ ടീമിന്റെ മുന്നേറ്റത്തിനാണ് മെസി പ്രാധാന്യം നല്‍കാറുള്ളത്. അത് അദ്ദേഹം തന്നെ പറഞ്ഞിട്ടുള്ള കാര്യമാണ്. എന്നാലിപ്പോള്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കിരീടം നേടിയ താരമെന്ന ഖ്യാതി മെസി നേടിയിരിക്കുകയാണ്. ആ റെക്കോഡ് എത്തിയിരിക്കുന്നത് ഏറ്റവും മികച്ച കൈകളില്‍ തന്നെയാണ്,’ മാര്‍ട്ടിനോ പറഞ്ഞു.
Lionel Messi now becomes the most decorated player in football history with 44 titles since 2004 to 2023. ✨🇦🇷 pic.twitter.com/6qFbg5gtq5
— Fabrizio Romano (@FabrizioRomano) August 20, 2023
മത്സരത്തില്‍ 4-3-3 എന്ന ശൈലിലിയില്‍ മാര്‍ട്ടീനോ ഇന്റര്‍ മയാമിയെ വിന്യസിച്ചപ്പോള്‍ 4-4-2 എന്ന രീതിയാണ് നാഷ്വില്‍ അവലംബിത്.
മത്സരത്തിന്റെ 23ാം മിനിട്ടില്‍ മെസിയിലൂടെ ഇന്റര്‍ മയാമി മുമ്പിലെത്തിയിരുന്നു. പെനാല്‍ട്ടി ബോക്സിന് വെളിയില്‍ നിന്ന് സകല നാഷ്വില്‍ ഡിഫന്‍ഡര്‍മാരെയും കബളിപ്പിച്ച് നേടിയ ഷോട്ട് എതിരാളികളുടെ വലകുലുക്കി.
തുടര്‍ന്ന് ഗോള്‍ ലീഡ് നേടാന്‍ ഇന്റര്‍ മയാമിയും ഗോള്‍ മടക്കാന്‍ നാഷ്വില്ലും പൊരുതിക്കളിച്ചതോടെ മത്സരം ആവേശത്തിലായി. ആദ്യ പകുതിയില്‍ ഒരു ഗോളിന്റെ ലീഡ് വഴങ്ങേണ്ടി വന്ന നാഷ്വില്‍ രണ്ടാം പകുതി ആരംഭിച്ച് 12ാം മിനിട്ടില്‍ തിരിച്ചടിച്ചു. ഫാഫേ പികൗള്‍ട്ടാണ് നാഷ് വില്ലിനായി സ്‌കോര്‍ ചെയ്തത്.
ഇതോടെ മത്സരം ഒന്നുകൂടി ശക്തമായി. ഗോള്‍ നേട്ടം ഇരട്ടിയാക്കാന്‍ ഇരുടീമും കിണഞ്ഞു ശ്രമിച്ചെങ്കിലും ഒന്നും ഫലം കണ്ടില്ല. ഒടുവില്‍ നിശ്ചിത സമയത്തും അധിക സമയത്തും ഇരുടീമും സമനില പാലിച്ചതോടെ മത്സരം ഷൂട്ടൗട്ടിലേക്കും സഡന്‍ ഡെത്തിലേക്കും നീങ്ങി.
44 TROPHIES.
Lionel Messi becomes the most decorated footballer of all time 🏆 pic.twitter.com/UIFfrqXce3
— B/R Football (@brfootball) August 20, 2023
ആദ്യ ഷോട്ട് ഇരുവരും ലക്ഷ്യത്തിലെത്തിച്ചപ്പോള്‍ നാഷ് വില്ലിനായി രണ്ടാം കിക്കെടുത്ത റാന്‍ഡെല്‍ ലീലിന് പിഴച്ചു. അഞ്ചാം കിക്കിന് മുമ്പ് വരെ ലീഡ് ഉണ്ടായിരുന്ന മയാമിക്ക് അഞ്ചാം കിക്കില്‍ പിഴച്ചതോടെ എതിരാളികള്‍ അവസരം മുതലാക്കി.
സഡന്‍ ഡെത്തില്‍ ഒന്നിന് പിന്നാലെ ഒന്ന് എന്ന നിലയില്‍ ഇരുവരും സ്‌കോര്‍ ചെയ്തുകൊണ്ടിരുന്നപ്പോള്‍ പതിനൊന്നാം കിക്കില്‍ നാഷ്വെല്ലിനെ മറികടന്ന് മെസിയും സംഘവും ഇന്റര്‍ മയാമിക്ക് അവരുടെ ചരിത്രത്തിലെ ആദ്യ കപ്പ് നേടിക്കൊടുക്കുകയായിരുന്നു.
Content Highlights: Inter Miami coach praises Lionel Messi