ഇന്‍സ്റ്റാഗ്രാമില്‍ യൂസേഴ്സ് ഫീഡില്‍ ഇനി പുതിയ പോസ്റ്റുകള്‍ കാണാം; മാറ്റത്തിനൊരുങ്ങി ഇന്‍സ്റ്റാഗ്രാം
Tech
ഇന്‍സ്റ്റാഗ്രാമില്‍ യൂസേഴ്സ് ഫീഡില്‍ ഇനി പുതിയ പോസ്റ്റുകള്‍ കാണാം; മാറ്റത്തിനൊരുങ്ങി ഇന്‍സ്റ്റാഗ്രാം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 24th March 2018, 6:00 pm

ഇന്‍സ്റ്റാഗ്രാം ഉപയോഗിക്കുന്നവരുടെ ഏറ്റവും വലിയ ആഗ്രഹമാണ് തങ്ങളുടെ ഫീഡില്‍ വരുന്ന നോട്ടിഫിക്കേഷന്‍ എല്ലാം തന്നെ കാണാന്‍ കഴിയണമെന്നുള്ളത്. എന്നാലിനി മുതല്‍ അതിനൊരു പരിഹാരം വരുന്നു. ഇനി മറ്റുള്ളവര്‍ പോസ്റ്റ് ചെയ്യുന്ന ഒരോ ഫോട്ടോകളും വീഡിയോകളും നിങ്ങള്‍ക്ക് അപ്പോള്‍ തന്നെ നിങ്ങളുടെ ഫീഡിലും കാണാന്‍ സാധിക്കും.

ഉപഭോക്താക്കളുടെ നിര്‍ദ്ദേശ പ്രകാരമാണ് പുതിയ അപ്ഡേറ്റില്‍ ഈ ഫീച്ചര്‍ ഇന്‍സ്റ്റാഗ്രം ഉള്‍പ്പെടുത്തിയത്. ഇനി അപ്പപ്പോള്‍ വരുന്ന പോസ്റ്റുകളൊന്നും മിസ്സാവാതെ അതല്ലാം തന്നെ നമ്മുടെ വാളുകളില്‍ കാണാന്‍ സാധിക്കുമെന്നതാണ് പുതിയ വേര്‍ഷന്റ പ്രത്യേകത.

ഇന്‍സ്റ്റാഗ്രം ഒരു ന്യൂ പോസ്റ്റ് ബട്ടണുകൂടി പരീക്ഷിക്കാനൊരുങ്ങുന്നുണ്ട്. ഇതില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ പുതുതായി വന്ന എല്ലാ പോസ്റ്റുകളും തന്നെ നമുക്ക് നമ്മുടെ വാളില്‍ കാണാന്‍ കഴിയുന്നതാണ്.

2016 ല്‍ ഇന്‍സ്റ്റാഗ്രാം അല്‍ഗോരിതം മാറ്റി പരീക്ഷിച്ചിരുന്നു എന്നാല്‍ വേണ്ടത്ര രീതിയില്‍ ഇതിന് പെര്‍ഫോമന്‍സ് ചെയ്യാന്‍ സാധിച്ചില്ല. നാലും അഞ്ചും ദിവസം മുമ്പുള്ള പോസ്റ്റുകളാണ് കാണിക്കുന്നതെന്നും ഉപഭോക്താക്കള്‍ പറഞ്ഞിരുന്നു. വരും ദിവസങ്ങളില്‍ കൂടുതല്‍ മാറ്റങ്ങള്‍ പ്രതീക്ഷിക്കാമെന്നും ഇന്‍സ്റ്റാഗ്രാം പറയുന്നു.